Thursday, November 21, 2024
Home Editors Choice ഹേമ കമ്മിറ്റി; അതിജീവിതമാര്‍ക്ക് പരാതി അറിയിക്കാന്‍ സംവിധാനം ഒരുക്കി കേരള പൊലീസ്

ഹേമ കമ്മിറ്റി; അതിജീവിതമാര്‍ക്ക് പരാതി അറിയിക്കാന്‍ സംവിധാനം ഒരുക്കി കേരള പൊലീസ്

by KCN CHANNEL
0 comment

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പറും പ്രസിദ്ധീകരിച്ച് കേരള പൊലീസ്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയുമാണ് പരാതി അറിയിക്കാന്‍ നല്‍കിയിരിക്കുന്നത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പൊലീസില്‍ അറിയിക്കാന്‍ ഉണ്ടെങ്കില്‍ അത് അതീവരഹസ്യമായി കൈകാര്യം ചെയ്യാനാണ് ഇപ്പോള്‍ ഈ ഒരു സംവിധാനം മുന്നിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

You may also like

Leave a Comment