പൊതുപരീക്ഷയില്‍ ചരിത്രവിജയം കുറിച്ച് ആദൂര്‍ പള്ളം കന്‍സുല്‍ ഉലൂം മദ്രസ; റിവാ ഫാത്തിമയ്ക്ക് മുഴുവന്‍ മാര്‍ക്കും


?ആദൂര്‍: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ 2025-26 അധ്യയന വര്‍ഷത്തെ പൊതുപരീക്ഷയില്‍ ഉജ്ജ്വല നേട്ടവുമായി ആദൂര്‍ പള്ളം കന്‍സുല്‍ ഉലൂം മദ്രസ. അഞ്ചാം ക്ലാസ് പരീക്ഷയില്‍ പങ്കെടുത്ത ആറ് വിദ്യാര്‍ത്ഥികളും ഉന്നത വിജയം കരസ്ഥമാക്കിയപ്പോള്‍, റിവാ ഫാത്തിമ 500-ല്‍ 500 മാര്‍ക്കും നേടി സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
?വിജയത്തിളക്കം:
മദ്രസയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്താവുന്ന പ്രകടനമാണ് അഞ്ചാം ക്ലാസ്സിലെയും ഏഴാം ക്ലാസ്സിലെയും വിദ്യാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. അഞ്ചാം ക്ലാസ്സില്‍ പരീക്ഷയെഴുതിയ ആറ് പേരില്‍ നാല് പേര്‍ Top Plus ഗ്രേഡും, ഒരാള്‍ വീതം ഡിസ്റ്റിംഗ്ഷനും ഫസ്റ്റ് ക്ലാസ്സും നേടി.
?ഏഴാം ക്ലാസ്സിലും മദ്രസ മികച്ച നിലവാരം പുലര്‍ത്തി. മൂന്ന് വിദ്യാര്‍ത്ഥികള്‍ Top Plus ഗ്രേഡും, നാല് പേര്‍ ഡിസ്റ്റിംഗ്ഷനും സ്വന്തമാക്കി മികച്ച വിജയം കാഴ്ച്ചവെച്ചു.
?അഭിനന്ദന പ്രവാഹം:
വിദ്യാര്‍ത്ഥികളെ മികച്ച വിജയത്തിലേക്ക് നയിച്ച സദര്‍ മുഅല്ലിം സമീര്‍ ഹുദവി, അഷ്റഫ് ഉസ്താദ് എന്നിവരെയും കൃത്യമായ പിന്തുണ നല്‍കിയ രക്ഷിതാക്കളെയും ബദ്രിയ്യ ജുമ മസ്ജിദ് & കന്‍സുല്‍ ഉലൂം മദ്രസ കമ്മിറ്റി ഭാരവാഹികളെയും അഭിനന്ദിച്ചു. നാടിനും മദ്രസയ്ക്കും അഭിമാനമായി മാറിയ പ്രതിഭകളെ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Scroll to Top