പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം കാസര്‍ഗോഡ് ജില്ല പഞ്ചായത്തിന്റെ പിന്തുണയോടെ സമഗ്ര ഗുണമേന്മ പദ്ധതി -വൈവിധ്യ – മുന്നേറ്റം പരിപാടി മഞ്ചേശ്വരം :ജിഎച്ച്എസ്എസ് ഉപ്പളയില്‍ വിജയോത്സവം കൊണ്ടാടി. വിജോത്സവം മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍ അവര്‍കള്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രധാനധ്യാപിക വിജയലക്ഷ്മി കെ അധ്യക്ഷയായ ചടങ്ങില്‍ പ്രമീള കെ എല്‍ സ്വാഗതവും രവീന്ദ്ര എന്‍ സുജാത കെ, ഹസീന ടീച്ചര്‍ അമ്പിളി പി കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു മഞ്ചേശ്വരം BPC ശ്രീ രാജഗോപാല്‍ ‘. പി പദ്ധതി വിശദീകരണം നടത്തുകയും കുട്ടികളുമായി സംവദിച്ചു. LP മുതല്‍ HS വരെയുള്ള 90 കുട്ടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടത്. അക്കാദമിക പരിഹാര ബോധന പിന്തുണ പരിപാടി ‘ജനപ്രതിനിധികളുടെയും SSK യുടെയും സഹകരണത്തോടെവിദ്യാലയ സമിതി രൂപീകരിച്ച് 2025 അവസാനം തുടങ്ങിയ പദ്ധതിയുടെ മികവതരണമായ വിജയോത്സവത്തിനാണ് ഇന്ന് കുട്ടികള്‍ നേര്‍സാക്ഷ്യം വഹിച്ചത്.ഭാഷ ഗണിതം അടിസ്ഥാന ശാസ്ത്രം എന്നീ മേഖലകളില്‍ ഇനിയും പിന്തുണ ആവശ്യമുള്ള കുട്ടികള്‍ അവരുടെ പഠന ഉപകരണ സഹായത്തോടും ഫീല്‍ഡ് ട്രിപ്പ് തുടങ്ങി അറിവുകളോടെ മുന്നേറ്റത്തിനര്‍ഹരായി.ഓരോ കുട്ടികള്‍ക്കും ഇടക്കാല വിലയിരുത്തല്‍ നടത്തി അവര്‍ ആര്‍ജിച്ച . അറിവുകളുടെ വ്യക്തിഗത വിജയ രേഖ BPC കൈമാറി. യോഗത്തിനു ശരണ്യ എസ് കൃതജ്ഞതയര്‍പ്പിച്ചു. തുടര്‍ന്ന് എല്‍ പി മുതല്‍ ഹൈസ്‌കൂള്‍ വിഭാഗം വരെയുള്ള കുട്ടികളുടെ ഭാഷ ഗണിതം ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ വൈവിധ്യമാര്‍ന്ന പ്രകടനങ്ങളും അവതരണങ്ങളും നടന്നു സയന്‍സില്‍ ശാസ്ത്ര കൗതുകമുണര്‍ത്തുന്നതും ജിജ്ഞാസയുണര്‍ത്തുന്നതുമായ ശാസ്ത്ര നാടകം, ഭാഷാ പ്രവര്‍ത്തനങ്ങള്‍, ഗണിതഗാനം, ലഘു നാടകം,തുടങ്ങിയ കന്നഡ മലയാളം ഇംഗ്ലീഷിലും കുട്ടികള്‍ അവരുടെ കഴിവുകള്‍ സദസ്സിനു മുമ്പാകെ പ്രദര്‍ശിപ്പിച്ചു രാവിലെ 11 മണിക്ക് ആരംഭിച്ച കുട്ടികളുടെ അവതരണങ്ങള്‍ വൈകിട്ട് നാലുമണിവരെ തുടര്‍ന്നു
വൈവിധ്യ വിജയോത്സവം ആഘോഷിച്ചു




