ഡാഫൊഡില്‍സ് ഇസ്ലാമിക് പ്രീ സ്‌കൂളില്‍ അഡ്മിഷനുകള്‍ക്ക് തുടക്കമായി

ഡാഫൊഡില്‍സ് ഇസ്ലാമിക് പ്രീ സ്‌കൂളില്‍ അഡ്മിഷനുകള്‍ക്ക് തുടക്കമായി

പെരിയെടുക്ക : കോട്ടക്കുന്ന് മര്‍കസുല്‍ മൈമനിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാഫൊഡില്‍സ് ഇസ്ലാമിക് പ്രീ സ്‌കൂളിന്റെ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ഉദ്ഘാടനം സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നില്‍ ആദ്യ അഡ്മിഷന്‍ രേഖ കൈമാറി ഉദ്ഘാടനം നടത്തി.
ഇസ്ലാമിക മൂല്യങ്ങളും ആധുനിക വിദ്യാഭ്യാസ രീതികളും ഒരുമിച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഡാഫൊഡില്‍സ് ഇസ്ലാമിക് പ്രീ സ്‌കൂള്‍, കുട്ടികളുടെ ബൗദ്ധികവും മാനസികവുമായ വളര്‍ച്ചക്ക് പ്രാധാന്യം നല്‍കുന്ന പഠനാന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളില്‍ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകള്‍ വളര്‍ത്തുന്ന വിവിധ പഠന-പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടപ്പിലാക്കുന്നുണ്ട്.ചടങ്ങില്‍ സ്‌കൂള്‍ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും സംബന്ധിച്ചു.

Scroll to Top