ഉജ്വലബാല്യം തിളക്കത്തില്‍ ഇഷാന എസ് പാല്‍

ചെമ്മനാട് : കുഞ്ഞുനാളുകളില്‍ ചുമരില്‍ ചിത്രം കോറിയിട്ട് കൊണ്ടാണ് ഇഷാന എസ് പാല്‍ ചിത്രംവരയുടെ ലോകത്തേക്ക് കാലെടുത്തു വെച്ചത്. അവള്‍ക്ക് അമ്മയാണ് ചിത്രകലയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി. 2019 ല്‍ മലര്‍വാടി ബാലസംഘം നടത്തിയ ‘ മഴവില്ല് ‘ സംസ്ഥാന ബാല ചിത്രരചനാ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടിയത് ആണ് ആദ്യനേട്ടം.
തുടര്‍ന്ന് ജലചായം, പെന്‍സില്‍ ഡ്രോയിങ്, ഓയില്‍ പേസ്റ്റ് എന്നിവയില്‍ മികവാര്‍ന്ന വരകള്‍ കോറിയിട്ട് നിരവധി മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു . 2024 വര്‍ഷത്തില്‍ നാഷണല്‍ ലെവല്‍, സ്റ്റേറ്റ് ലെവല്‍, ജില്ലാ തല, ഉപജില്ലാ തല മത്സരങ്ങളില്‍ മികവാര്‍ന്ന വിജയം.
കൂടാതെ നിരവധി ക്വിസ് മത്സരങ്ങളില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ചു മികവാര്‍ന്ന വിജയം നേടി. കൂടാതെ നൃത്തരംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇഷാന എസ് പാലിന് സാധിച്ചു.
2024 ല്‍ മലര്‍വാടി സംസ്ഥാന ബാലചിത്ര രചനയില്‍ ഒന്നാം സ്ഥാനം, 2024 സുഗതപ്രകൃതി സംസ്ഥാന ചിത്രരചനയില്‍ മൂന്നാം സ്ഥാനം, 2024 ശുചിത്വമിഷന്‍ സംസ്ഥാന തലത്തില്‍ നടത്തിയ മത്സരത്തില്‍ ജില്ലയില്‍ നിന്നും എല്‍ പി ,യു പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. ക്ലിന്റ് ചിത്രരചനാ മത്സരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം. വനം വന്യജീവി വാരാഘോഷ ത്തിന്റെ ഭാഗമായി ജലചായം രണ്ടാം സ്ഥാനം, ഉപജില്ലാ ഗണിതശാസ്ത്ര മേളയില്‍ ജ്യോമടെറിക്കല്‍ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനം, വിദ്യാരംഗം ഉപജില്ലാ സര്‍ഗ്ഗോ ത്സവം മികച്ച ചിത്രരചന എന്നിവ 2024 ലെ മികവാര്‍ന്ന വിജയങ്ങളില്‍ ചിലത്.
ജി എല്‍ പി എസ് ഉദുമയില്‍ നാലാം ക്ലാസ്സ് പൂര്‍ത്തിയാക്കിയ ഇഷാന എസ് പാല്‍ ഇക്കഴിഞ്ഞ എല്‍ എസ് എസ് പരീക്ഷയില്‍ ബേക്കല്‍ ഉപജില്ലാ ടോപ്പര്‍ ആകുകയും സംസ്ഥാന സര്‍ക്കാരിന്റെ ലിറ്റില്‍ മാസ്റ്റര്‍ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ അംബിക എ എല്‍ പി സ്‌കൂള്‍ ഉദുമ പടിഞ്ഞാര്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. ഇപ്പോള്‍ സര്‍ക്കാരിന്റെ 2024-25 വര്‍ഷത്തെ ഉജ്ജ്വല ബാല പുരസ്‌കാരവും ഇഷാന എസ് പാലിനെ തേടി എത്തിയത് അഭിമാനമായി.
ഉദുമ ഉദയമംഗലം സ്വദേശിയും ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുഞ്ചത്തൂര്‍ പ്രിന്‍സിപ്പാളുമായ ശിശുപാലന്റെയും കരിവെള്ളൂര്‍ സ്വദേശിനി രമ്യയുടെയും മകളാണ് ഇഷാന എസ് പാല്‍.
കളനാട് ഓവര്‍ബ്രിഡ്ജിനു സമീപം ആണ് നിലവില്‍ താമസം.

Scroll to Top