പൊലീസ് തന്നെ നിരന്തരം പിന്തുടരുന്നെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കി നടന്‍ സിദ്ദിഖ്. ചിത്രീകരണ സ്ഥലത്ത് ഉള്‍പ്പെടെ താന്‍ പോകുന്ന സ്ഥലത്ത് എല്ലാം പൊലീസ് പിന്തുടരുന്നെന്നാണ് പരാതി. സാക്ഷികളെ സ്വാധീനിക്കാന്‍ സിദ്ദിഖ് ശ്രമിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്നാണ് പൊലീസിന്റെ വിശദീകരണം.
സൈ്വരജീവിതം തടസ്സപ്പെടുത്തുന്നുവെന്നും മാധ്യമങ്ങള്‍ക്ക് പൊലീസ് വാര്‍ത്ത ചോര്‍ത്തുന്നുവെന്നും സിദിഖിന്റെ പരാതിയില്‍ പറയുന്നു. സ്വകാര്യ വാഹനങ്ങളിലും ബൈക്കുകളിലും തന്നെ പോലീസ് പിന്തുടരുന്നതായാണ് സിദ്ദിഖ് പറയുന്നത്. സിവില്‍ ഡ്രസ്സില്‍ ആണ് തനിക്ക് പിന്നാലെ പോലീസ് നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. മാധ്യമങ്ങള്‍ക്ക് പോലീസ് സംഘം വാര്‍ത്ത ചോര്‍ത്തുന്നതായും പരാതിയില്‍ പറയുന്നുണ്ട്.
Read Also: ‘സര്‍ക്കാരിന്റെ അനുമതിയോടെ വന്നാല്‍മതി’; ഉദ്യോഗസ്ഥരെ രാജ്ഭവനില്‍ നിന്ന് വിലക്കിയ നടപടിയില്‍ വിശദീകരണവുമായി ഗവര്‍ണര്‍
സിദ്ദിഖിന്റെ പരാതി ഡിജിപി എറണാകുളം സെന്‍ട്രല്‍ എസിപിക്ക് കൈമാറി. കുട്ടമശ്ശേരിയിലെയും പടമുകളിലെയും വീട്ടിലും സിനിമാ സെറ്റുകളിലും പൊലീസ് നിരീക്ഷണം ഉണ്ട്. നടന്‍ ആരെയൊക്കെ കാണുന്നു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ തുടങ്ങിയവ കണ്ടെത്തലാണ് ലക്ഷ്യം. അതേസമയം യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്സി ആരോപിക്കുന്നു.
സിദ്ദിഖിനെ ഇനി ചോദ്യം ചെയ്യേണ്ടെന്നും കോടതിയില്‍ കാണാമെന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം. തിരുവനന്തപുരത്ത് രണ്ടാം തവണയും സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഹോട്ടലില്‍ നടിയെ കണ്ടിട്ടില്ലെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് സിദ്ദിഖ്. 2016 മുതല്‍ തന്നോട് ഫോണില്‍ ബന്ധപ്പെടുന്നതായുള്ള നടിയുടെ മൊഴിയും സിദ്ധിക്ക് നിഷേധിച്ചു. മറുപടി എല്ലാം ഒന്നോ രണ്ടോ വരിയില്‍ മാത്രം. മാത്രമല്ല ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്ന 2016-17 കാലഘട്ടത്തിലെ ഡിജിറ്റല്‍ ഉപകരണങ്ങളും സിദ്ധിക്ക് എത്തിച്ചില്ല. അന്നുപയോഗിച്ചിരുന്ന ഫോണ്‍, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്നാണ് സിദ്ധിക്ക് പറയുന്നത്.