കളിച്ചത് നാലേ നാല് മത്സരങ്ങള്‍, റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിന് അരികെ സഞ്ജു സാംസണ്‍; സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ രണ്ടാമന്‍

മുംബൈ: ടി20 ലോകകപ്പിന്റെ ഫൈനല്‍ മാത്രം നടക്കാനിരിക്കെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 11-ാം സ്ഥാനത്തേക്ക് കയറി ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ 89 റണ്‍സ് നേടിയതോടെയാണ് സഞ്ജു 11-ാമതായത്. നാല് മത്സരങ്ങളില്‍ നിന്ന് 232 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ നേടിയ 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 77.33 ശരാശരിയും 201.73 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ലോകകപ്പില്‍ ഫിന്‍ അലന് പിന്നില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള താരം സഞ്ജുവാണ്. 16 സിക്സുകളും സഞ്ജു പറത്തി. ന്യൂസിലന്‍ഡിനെതിരായ ഫൈനല്‍ മുന്നില്‍ നില്‍ക്കെ ആദ്യ പത്തിലെത്താനുള്ള അവസരം സഞ്ജുവിനുണ്ട്.

Scroll to Top