റമളാന്‍ പ്രഭാഷണം: വാഹന പ്രചരണം നാളെ

  • ഫണ്ട് ഉദ്ഘാടനം നടത്തി

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന്റെ വാഹന പ്രചരണം നാളെ നടക്കും. മാര്‍ച്ച് 8, 9, 10 തീയതികളില്‍ റഹ്‌മത്ത് നഗര്‍ നയ്ഫ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് റമളാന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായുള്ള ഫണ്ട് ഉദ്ഘാടനം പ്രമുഖ വ്യവസായി ബാബ് ബഷീര്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം. എ. എച്ച്. അഷ്‌റഫ് ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. സ്വാഗതസംഘ ട്രഷറര്‍ എം. എം. നൗഷാദ് ചെങ്കള അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, മൊയ്തീന്‍ കുഞ്ഞു മൗലവി ചേര്‍ക്കള, അസ്ലം റഹ്‌മത്ത് നഗര്‍, സമദ് റഹ്‌മത്ത് നഗര്‍ എന്നിവര്‍ സംബന്ധിച്ചു. പരിപാടിയുടെ പ്രചരണാര്‍ത്ഥം നാളെ ശനിയും ജില്ലയില്‍ വാഹന പ്രചരണം നടക്കും

പടം: എസ്.കെ.എസ്.എസ്.എഫ് റമളാന്‍ പ്രഭാഷണത്തിന്റെ ഫണ്ട് ഉദ്ഘാടനം പ്രമുഖ വ്യവസായി ബാബ് ബഷീര്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം. എ. എച്ച്. അഷ്‌റഫ് ഹാജിക്ക് നല്‍കി നിര്‍വഹിക്കുന്ന

Scroll to Top