ഉത്സവത്തെ വരവേല്‍ക്കാന്‍ ജന്മകടപ്പുറവും പരിസരവും ഒരുങ്ങി

ഉദുമ ഗ്രാമപഞ്ചായത്തിലെ മഹാക്ഷേത്രങ്ങളില്‍ ഉത്സവകാലം വരവായി. ഉത്സവത്തെ ഭക്തിപൂരയം വരവേല്‍ക്കാന്‍ നാടും നാട്ടുകാരും സജ്ജരായി. തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് മാര്‍ച്ച് 8 ന് കൊടിയേറും. 8 ന് രാവിലെ കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നുമുള്ള എഴുന്നള്ളത്ത് കടപ്പുറം വഴി യാത്ര തിരിക്കും. അതിന്റെ ഭാഗമായി ജന്മ കടപ്പുറവും പരിസരവും മാലിന്യ മുക്തമാക്കു ന്നതിനായി ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു. 23-ാം വാര്‍ഡ് അംബികാ നഗര്‍ പഞ്ചായത്ത് മെമ്പര്‍ സി കെ വേണു, മുന്‍ മെമ്പര്‍ ശകുന്തള ഭാസ്‌ക്കരന്‍, സിഡിഎസ് മെമ്പര്‍ സുനിത,തൊഴിലുറപ്പ് മേറ്റ് ശാരദ, ക്ലബ്ബ് പ്രവര്‍ത്തകരായ പവിത്രന്‍ കടപ്പുറം, കുഞ്ഞപ്പു എന്നിവര്‍ നേതൃത്വം നല്‍കി. തൊഴിലുറ പ്പ് തൊഴിലാളികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പരിസരവാസികളും ഒരു മനസായി മാതൃകാപരമായ ഈ മഹത്തായ സേവന പ്രവര്‍ത്തനത്തില്‍ അണി ചേര്‍ന്നു.

Scroll to Top