ചട്ടന്‍ചാല്‍ :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ 2025/26 വര്‍ഷത്തെ 5,7,10 ക്ലാസുകളിലെ പൊതു പരീക്ഷയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു.എല്ലാ വിഷയത്തിലും 97 മാര്‍ക്കില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കി കൊണ്ട് 5 കുട്ടികള്‍ ടോപ് പ്ലസ് സ്ഥാനവും പതിമൂന്ന് ഡിസ്റ്റിങ്ക്ഷന്‍ സ്ഥാനവും എന്ന ചിരിത്ര നേട്ടമാണ് ഈ വര്‍ഷം മദ്‌റസക്ക് ലഭിച്ചത്.
കൂടാതെ മദ്രസയ്ക്ക് 100% വിജയം നേടി.നല്ല മാര്‍ക്കോടെ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും പ്രാപ്തനാക്കിയ അധ്യാപകരെയും ജമാഅത് പ്രസിഡന്റ് കൊവ്വല്‍ മുഹമ്മദ് കുഞ്ഞി ഹാജി ജനറല്‍ സെക്രട്ടറി ടി. ടി റഷീദ് ഹാജി, ട്രഷറര്‍ അബ്ദുല്‍ കാദര്‍ പി.എ, മുജീബ് പി.സി,ടി ഡി കബീര്‍, നാസര്‍ കൊവ്വല്‍,തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
പൊതു പരീക്ഷതെക്കില്‍ തായല്‍ മദ്രസയ്ക്ക് ചരിത്ര വിജയം




