ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ പോളിടെക്‌നിക്ക് വിദ്യാര്‍ഥി മരിച്ചു. പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി രോഹിത് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അലന്‍ (19) എന്ന വിദ്യാര്‍ഥിയെ ഗുരുതരനിലയില്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
കുശല്‍ നഗര്‍ പോളിടെക്‌നിക്ക് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് രോഹിത്. ഇരുവരും കോളേജ് യൂണിയന്റെ ആഘോഷ പരിപാടികളില്‍ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. വൈകിട്ട് നാലോടെയാണ് സംഭവം. സ്‌കൂള്‍ കുട്ടികളെയും കയറ്റി വരികയായിരുന്ന പോവുകയായിരുന്നു ഓട്ടോറിക്ഷയുമായാണ് കൂട്ടിയിടിച്ചത്.




