ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനം; 8 മരണം, 21 പേര്‍ക്ക് പരുക്ക്

ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കൂടുതല്‍ പേര്‍ മരിച്ചതായി സൂചന. നിലവില്‍ എട്ട് പേര്‍ മരിച്ചതായും 21 ഓളം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. എന്‍ഐഎ, എന്‍എസ്ജി ടീമുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തിന് കാരണം സിഎന്‍ജി സിലിണ്ടറാണെന്ന് പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 7.30 യോടെ തീ നിയന്ത്രണവിധേയമാക്കി.

സംഭവ സ്ഥലത്തെത്തിയ എന്‍എസ്ജി സംഘം സ്‌ഫോടനത്തിന്റെ സ്വഭാവം പരിശോധിക്കുകയാണ്. ലാല്‍ കില മെട്രോ സ്റ്റേഷന്‍ ഗേറ്റ് ഒന്നിന് സമീപമാണ് സ്‌ഫോടനം നടന്നത്. എട്ട് വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ കത്തി നശിച്ചു. പരിക്കേറ്റവരെ എല്‍എന്‍ജെപി ആശുപത്രിയിലേക്ക് മാറ്റി.

സ്‌ഫോടനം ഉണ്ടായത് ഇക്കോ വാനിലെന്ന് സംശയം. 6:55നും 6:56 നും ഇടയിലായിരുന്നു സ്‌ഫോടനം നടന്നതായി വിവരം. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു.
പൊട്ടിത്തെറിച്ച കാറില്‍ നിന്ന് നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. വലിയ ജനസാന്ദ്രതയുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നത്. ഡല്‍ഹി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ സാധാരണ നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

Scroll to Top