കാസര്‍കോട് നിരവധി ക്രിമിനല്‍ കേസുകളിലെ സ്ഥിരം കുറ്റവാളി കരുതല്‍ തടങ്കലില്‍

പി.ഐ ടി
എന്‍ ഡി പി എസ്
നിയമപ്രകാരം കരുതല്‍ തടങ്കലില്‍.
ചെറുവത്തൂര്‍, കടങ്കോട് വലിയ പീടികയില്‍ വീട്ടില്‍ മുഹമ്മദ് നവാസി നെയാണ് ചന്തേര പോലീസ് പിടികൂടിയത്.

കാസര്‍ഗോഡ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും എറണാകുളത്തുമായി നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവാവിനെ തടങ്കല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ചെറുവത്തൂര്‍ വില്ലേജില്‍ കടങ്കോട് വലിയ പീടികയില്‍ വീട്ടില്‍ അബ്ദുല്‍ നാസര്‍ എം.എയുടെ മകന്‍ മുഹമ്മദ് നവാസ് വി.പി യെയാണ് ചന്തേര പോലീസ് പിടികൂടിയത്.
ലഹരിമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണമാണ് നടപടി. ചന്തേര സബ് ഇന്‍സ്പെക്ടര്‍മാരായ ജിയോ സദാനന്ദന്‍ എസ്.വി, അജ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈജു, നരേന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത് കെ.ആര്‍, ശരണ്യ കെ.ടി എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കര്‍ശന നടപടികള്‍ തുടരും.

Scroll to Top