കാഞ്ഞങ്ങാട് : കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അംഗീകൃത പ്രീസ്‌കൂള്‍,ഹെഡ്മാസ്റ്റര്‍മാര്‍ ആയമാര്‍ എന്നിവര്‍ക്കുള്ള അക്കാദമിക മികവ് പരിശീലനം ഹോസ്ദുര്‍ഗ്ഗ് ബിആര്‍സിയില്‍ നടന്നു. സിസ്റ്റമൈസേഷന്‍ ഓഫ് പ്രീസ്‌കൂള്‍ 2025-26 ട്രെയിനിങ്ങിന്റെ ഔപചാരിക ഉദ്ഘാടനം കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം ബി നിര്‍വ്വഹിച്ചു ചടങ്ങില്‍ ഡയറ്റ് ലക്ച്ചറര്‍ നാരായണന്‍ ഇ.വി അദ്ധ്യക്ഷത വഹിച്ചു. പ്രീസ്‌കൂള്‍ ഡിജിറ്റലൈസേഷന്‍, പ്രീസ്‌കൂള്‍ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍, ഹെഡ്മാസ്റ്റര്‍മാരുടെ മോണിറ്ററിങ്ങ് അധ്യാപികമാരുടെ തൊഴില്‍പരമായ നൈപുണി വികാസം എന്നിവയാണ് പരിശീലനത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടത്. ചടങ്ങില്‍ സംസ്ഥാന റിസോഴ്‌സ് അംഗങ്ങളായ രാജഗോപാലന്‍ പി,റോഷ്‌ന രാജലക്ഷ്മി. എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു ചടങ്ങില്‍ ഹോസ്ദുര്‍ഗ്ഗ് ബി.പി.സി സനല്‍കുമാര്‍ വെള്ളുവ സ്വാഗതവും GHS കാലിച്ചാനടുക്കം ഹെഡ്മാസ്റ്റര്‍ സന്തോഷ് കുമാര്‍ പി നന്ദിയും പറഞ്ഞു.
പ്രീസ്‌കൂള്‍ ശാക്തീകരണം ജില്ലയിലെ പ്രഥമ അധ്യാപകര്‍ക്കും ആയമാര്‍ക്കും പരിശീലനം നല്‍കി




