കാസര്‍ഗോഡ്: താഴെ തട്ടിലുള്ള അശണരെ കണ്ടെത്തി അവര്‍ക്കാവശ്യമായ വിഭവങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചാല്‍ മാത്രമേ പൊതു പ്രവര്‍ത്തനം പൂര്‍ണമാവുകയുള്ളൂ വെന്ന് മുസ്ലിം സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പി എം നാസ്സര്‍ പറഞ്ഞു. വ്യക്തി ജീവിതത്തിലെ വിശുദ്ധിയാണ് സമൂഹ സേവനത്തില്‍ പ്രതിഫലിക്കുക. സമൂഹത്തിലെ ജീര്‍ണ്ണതക്കെതിരെ നല്ല വ്യക്തി നല്ല സമൂഹം എന്ന മുദ്രാവാക്യവുമായി രംഗത്ത് വന്ന മുസ്ലിം സര്‍വീസ് സൊസൈറ്റി ഉയര്‍ത്തി കൊണ്ടു വന്ന വിഷയങ്ങള്‍ പിന്നീട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നു എന്നത് പൊതു സമൂഹത്തില്‍ എം എസ് എസിന്റെ പ്രസക്തി വര്‍ദ്ധിപ്പിച്ചു.
കാസര്‍ഗോഡ് നഗര സഭ വൈസ് ചെയര്‍മാന്നായി തിരഞ്ഞെടുക്കപ്പെട്ട എം എസ് എസ് അംഗം കെ എം ഹനീഫിന് കാസര്‍ഗോഡ് യൂണിറ്റ് നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍ഗോഡ് യൂണിറ്റ് പ്രസിഡന്റ് ജലീല്‍ മുഹമ്മദിന്റെ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കബീര്‍ ചെര്‍ക്കളം, സംസ്ഥാന കമ്മിറ്റി അംഗം ബേവിഞ്ച അബ്ദുള്ള, ജില്ലാ വൈസ് പ്രസിഡണ്ട് നാസര്‍ ചെമ്മനാട്, ജില്ലാ ജോയിന്‍ സെക്രട്ടറി ഹനീഫ് പി എം. മുജീബ് തളങ്കര, ഷാഫി നെല്ലിക്കുന്ന്, ഷെരീഫ് കാപ്പില്‍. വെല്‍ക്കം മുഹമ്മദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിറ്റ് ജോയിന്‍ സെക്രട്ടറി മുസമ്മില്‍ ടി എച്ച്, ട്രഷറര്‍ അബു മുബാറക്, സി എല്‍ ഹമീദ്, ഫാറൂഖ് ഖാസിമി, അസൈനാര്‍ തളങ്കര. നൗഷാദ് ഭാവിക്കര, ഇബ്രാഹിം തളങ്കര, അബ്ബാസ് ബെഡിസണ്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
എംഎസ്എസ് കാസര്‍കോട് യൂണിറ്റ് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ എം ഹനീഫിനെ ആദരിച്ചു




