ബഷീര്‍ അഹ്‌മദ് പ്രസിഡന്റ്, സൈദ് ജനറല്‍ സെക്രട്ടറി, മുസ്തഫ ഗേറുകട്ടെ ട്രഷറര്‍.
ദുബായ്: ദുബായ് കെ എം സി സി മഞ്ചേശ്വരം പഞ്ചായത്ത് ജനറല്‍ കൗണ്‍സില്‍ യോഗം ബിസിനസ് ബേയിലെ ബേ ബൈറ്റ്‌സ് ഹോട്ടലില്‍ ചേര്‍ന്നു. യോഗത്തില്‍ പുതിയ കമ്മറ്റിക്ക് രൂപം നല്‍കി.
പ്രസിഡന്റായി ബഷീര്‍ അഹമദിനേയും ജനറല്‍ സെക്രട്ടറിയായി സൈദ് സെഡിനെയും ട്രഷററായി മുസതഫ ഗേറുകട്ടെയേയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി
സലീം പൊസോട്ട്, അന്‍സാഫ് അരിമല, അദ്ദു താസ, സത്താര്‍ ഏടിയ, അല്‍ത്താഫ് ഹൊസങ്കടി (വൈസ് പ്രസിഡന്റുമാര്‍ ) യാക്കൂബ് അരിമല, സാജിദ് മഞ്ചേശ്വര്‍, മൈനാസ് , റഹീം അരിമല, മുസ്തഫ ചെക്ക് (സെക്രട്ടറിമാര്‍ )
യോഗം ദുബായ് കെ എം സി സി സംസ്ഥാന സെകൃട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. അബ്ദുല്‍ റഹ്‌മാന്‍ ബാവ അധ്യക്ഷത വഹിച്ചു.
ജില്ല ഭാരവാഹികളായ മൊയ്തീന്‍ബാവ, ആസിഫ് ഹൊസങ്കടി, മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരിക്കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
റിട്ടേണിംഗ് ഓഫീസര്‍ യൂസഫ് ഷേണി, നീരീക്ഷകനായ ജബ്ബാര്‍ ബൈദല എന്നിവര്‍ കൗണ്‍സില്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ കടമ്പാര്‍ സ്വാഗതവും സൈദ് സെഡ് നന്ദിയും പറഞ്ഞു




