ജെ.സി.ഐ ക്രീഡ് വ്യാഖ്യാന മത്സരം ജില്ലാതല ഓറിയന്റേഷന്‍ സംഘടിപ്പിച്ചു

കാസര്‍ഗോഡ് : ജെ.സി.ഐ കാസര്‍ഗോഡിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ സംഘടിപ്പിക്കുന്ന ജെ.സി.ഐ ക്രീഡ് വ്യാഖ്യാന മത്സരത്തിന്റെ കാസര്‍ഗോഡ് ജില്ലാ തല ഓറിയന്റേഷന്‍ കാസര്‍ഗോഡ് ഗവ. കോളേജില്‍ വെച്ച് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാസര്‍ഗോഡ് പ്രസിഡണ്ട് നിസാര്‍ തായല്‍ അധ്യഷത വഹിച്ച ചടങ്ങില്‍ ജെ.എ.സി നാഷണല്‍ ഡയറക്ടര്‍ കെ. നാഗേഷ് വിശിഷ്ടാതിഥിയായി. ജെ. സി.ഐ ദേശീയ പരിശീലകന്‍ യത്തീഷ് ബള്ളാള്‍ ഓറിയന്റേഷന് നേതൃത്വം നല്‍കി. മുന്‍ ജെ.സി. ഐ സോണ്‍ പ്രസിഡണ്ട് ടി.എം അബ്ദുള്‍ മെഹ്‌റൂഫ് മുഖ്യ പ്രഭാഷണം നടത്തി. എ.എം ശിഹാബുദ്ദീന്‍ ഊദ്, സാദിഖ് മാസ്റ്റര്‍, എം.മഖ്‌സൂസ്, ശിഹാബ് ശുക്‌റിയ എന്നിവര്‍ സംസാരിച്ചു. സി.കെ അജിത്ത്കുമാര്‍ സ്വാഗതവും കെ.ബി അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു. കാസര്‍ഗോഡ് ഗവ. കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

Scroll to Top