ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം 9, 10 തീയതികളില്‍ പ്രഭാഷണ നടത്തും
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ റമളാന്‍ പ്രഭാഷണത്തിന്റെയും ഗ്രാന്‍ഡ് മജ്‌ലിസുന്നൂറിന്റെയും ഭാഗമായി റഹ്‌മത്ത് നഗര്‍, ചെങ്കള നയ്ഫ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം.എ.എച്ച് അഷ്‌റഫ് ഹാജി ചെങ്കള പതാക ഉയര്‍ത്തി. സ്വാഗതസംഘം ട്രഷറര്‍ എം.എം നൗശാദ് ചെങ്കള അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി. അബ്ദുസ്സലാം അസ്ഹരി പ്രാര്‍ത്ഥന നിര്‍വഹിച്ചു.
ചടങ്ങില്‍ മൊയ്തീന്‍ കൂഞ്ഞി മൗലവി ചെര്‍ക്കള, ഹാരിസ് ദാരിമി ബെദിര, സുഹൈല്‍ ഫൈസി കമ്പാര്‍, എം.എ.എച്ച് മഹ്‌മൂദ് ഹാജി ചെങ്കള, ഫാറൂഖ് ദാരിമി കൊല്ലപ്പാടി, കാദര്‍ ഹാജി, ബി.കെ ഗഫൂര്‍, അബൂബക്കര്‍ എരിയാല്‍, ഹനീഫ് പാറ, ബി.എം.എ അബ്ദുല്‍ കാദര്‍, അബ്ദുല്‍ കാദര്‍ ചേരൂര്‍, ഇബ്രാഹിം ബേവിഞ്ച, അഹമ്മദ് ബനൂര്‍, ഷാഫി കരോടി, നാസറുദ്ദീന്‍ ബേര്‍ക്ക, അബ്ദുല്ല ടി.എന്‍ മൂല, മൊയ്ദീന്‍ ബെണ്ടിച്ചാല്‍, മൊയ്ദീന്‍ കോവ്വല്‍, ഹനീഫ ചെങ്കള, അലി ബദ്രിയ, അബ്ദുറഹ്‌മാന്‍, അസ്ലം റഹ്‌മത്ത് നഗര്‍, ഫൈസല്‍, ജാസിര്‍ ചെങ്കള, യുസുഫ് ആദൂര്‍, അബൂബക്കര്‍ മൂലാടുക്കം, ബദ്‌റുദ്ദീന്‍, ഹസ്സൈനാര്‍ പി.ടി.കെ, അഷ്‌റഫ് മാളിക, സുഫിയാന്‍, നൈമുദ്ദീന്‍, അബ്ദുള്ള മാര, അന്‍വര്‍ ചേരൂര്‍, ഇബ്രാഹിം എം.കെ, മുഹമ്മദ്, ബഷീര്‍ എ.എം തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് രാവിലെ 9 മണിക്ക് സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ സുഹൈല്‍ ഫൈസി കമ്പാര്‍ ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്ന് സമസ്ത ജില്ലാ മുശാവറ അംഗങ്ങളും ജില്ലയിലെ സയ്യിദന്മാരും അണിനിരക്കുന്ന ഗ്രാന്‍ഡ് മജ്‌ലിസുന്നൂര്‍ നടക്കും. മജ്‌ലിസുന്നൂറിന് കര്‍ണാടക മജ്‌ലിസുന്നൂര്‍ അമീര്‍ സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട നേതൃത്വം നല്‍കും.
തുടര്‍ന്ന് നടക്കുന്ന റമളാന്‍ പ്രഭാഷണ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ദാരിമി ആലമ്പാടി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എം.എ.എച്ച് അഷ്‌റഫ് ഹാജി അധ്യക്ഷത വഹിക്കും. സിഎം അബ്ദുല്‍ ഖാദര്‍ ഹാജി ചെര്‍ക്കള മുഖ്യാതിഥിയായിരിക്കും. സിദ്ദീഖ് നദ്വി ചേരൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. അബ്ദു റസാഖ് അബറാറി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി സ്വാഗതവും, സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ അസ്ലം റഹ്‌മത്ത് നഗര്‍ നന്ദിയും പറയും.
മാര്‍ച്ച് 9 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സുഹൈര്‍ അസ്ഹരി പള്ളങ്കോട് ആമുഖ പ്രഭാഷണം നടത്തും. ജംഇയ്യത്തുല്‍ ഖുത്തബാഅ് ജില്ലാ പ്രസിഡന്റും കാസര്‍കോട് സംയുക്ത ജമാഅത്ത് നാഇബ് ഖാസിയുമായ അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടനം ചെയ്യും. ഫാറൂഖ് ദാരിമി കൊല്ലപ്പാടി ബദര്‍ സ്മരണ നടത്തും. ഹാരിസ് ദാരിമി ബെദിര പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. സ്വാഗതസംഘം ട്രഷറര്‍ എം.എം നൗശാദ് അധ്യക്ഷത വഹിക്കും. ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. മുനീര്‍ ഹാജി കമ്പാര്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം സ്വാഗതവും മേഖലാ പ്രസിഡന്റ് യൂസുഫ് ദാഇ ദാരിമി ചെര്‍ക്കള നന്ദിയും പറയും.
മാര്‍ച്ച് 10 ന് രാവിലെ 9 മണിക്ക് അബ്ദുസ്സലാം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് ഹംദുല്ല തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിക്കും. സി.കെ.കെ മാണിയൂര്‍ അനുസ്മരണം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന നിര്‍വഹിക്കും. ബേര്‍ക്ക അബ്ദുല്ല കുഞ്ഞ് ഹാജി മുഖ്യാതിഥിയായിരിക്കും. ജില്ലാ ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതവും കോഡിനേറ്റര്‍ മൊയ്തീന്‍ കുഞ്ഞ് മൗലവി ചെര്‍ക്കള നന്ദിയും പറയും.
മാര്‍ച്ച് 8 ന് ജില്ലയിലെ വിഖായ ആക്ടീവ് അംഗങ്ങളെയും മീഡിയ പ്രവര്‍ത്തകരെയും ആദരിക്കും. അനുമോദന ചടങ്ങില്‍ അബ്ദുല്‍ ഖാദര്‍ ഫൈസി ചെങ്കള, അബ്ദുല്ല ഹാജി ഉദുമ, എം.എ.എച്ച് മഹ്‌മൂദ് ഹാജി ചെങ്കള, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഹംസ ഹാജി പള്ളിപ്പുഴ, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ഹസനി, റഷീദ് മാസ്റ്റര്‍ ബെളിഞ്ചം, എം.എം മുഹമ്മദ് കുഞ്ഞി ഹാജി ചെങ്കള, ബി.കെ അബ്ദുല്‍ ഗഫൂര്‍ റഹ്‌മത്ത് നഗര്‍, കാദര്‍ ഹാജി ചെങ്കള, ഷംസുദ്ദീന്‍ ഹാജി, ഫൈസല്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാന്‍ എം.എ.എച്ച് അഷ്‌റഫ് ഹാജി ചെങ്കളയും ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിരയും അറിയിച്ചു. ഏകദേശം രണ്ടായിരത്തോളം വിശ്വാസികള്‍ക്ക് ഇരുന്ന് ശ്രവിക്കാവുന്ന സൗകര്യങ്ങളോടെയാണ് വേദി ക്രമീകരിച്ചിട്ടുള്ളത്. കൂളര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിപാടി രാവിലെ 9 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.




