നരേന്ദ്രമോദിയുടേത് സ്ത്രീശാക്തീകരണത്തിന് ഏറെ പ്രധാന്യം നല്‍കുന്ന സര്‍ക്കാര്‍ : എം.എല്‍. അശ്വിനി

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് കാരണമായെന്നും നരേന്ദ്രമോദിയുടേത് സ്ത്രീ ശാക്തീകരണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണെന്നും ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി പറഞ്ഞു. മഹിളാമോര്‍ച്ച കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അമ്പലത്തറയിലെ സ്‌നേഹവീട്ടില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയുകയായിരുന്നു അവര്‍.

രാഷ്ട്രപതിയുടേത് ഉള്‍പ്പെടെ ഒട്ടേറെ നിര്‍ണ്ണായക സ്ഥാനങ്ങള്‍ മോദി ഭരണത്തില്‍ വനിതകളെ തേടിയെത്തി. ഏറ്റവും കൂടുതല്‍ കേന്ദ്രബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് ഒരു വനിതാ ധനമന്ത്രിയ്ക്കാണ്. ഉജ്ജ്വല യോജനയും ജല ജീവന്‍ മിഷനും കോടിക്കണക്കിന് വനിതകളുടെ ജീവിതം ആയാസരഹിതമാക്കി. പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിയില്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടുകള്‍ സ്ത്രീകളുടെ പേരിലാണെന്നും ചെറുകിട – നവ സംരംഭക സ്ത്രീക്കൂട്ടായ്മകള്‍ക്ക് വലിയ സബ്‌സിഡിയാണ് കേന്ദ്രം നല്‍ക്കുന്നതെന്നും അശ്വിനി എം.എല്‍. ചൂണ്ടിക്കാട്ടി.

സ്‌നേഹവീട്ടിലെ ജീവനക്കാരിയും ദിവ്യാംഗയുമായ മുന്നീസ, തൈക്ക്വാണ്ടോ ദേശീയ മെഡല്‍ ജേതാവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീം പരിശീലകയുമായ സ്‌നേഹ കെ., ദിവ്യാംഗരുടെ അമ്മമാര്‍, പൊതുപ്രവര്‍ത്തകരായ ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷൈനി മോള്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു.

പെരിയയിലെ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍ എം.വി ചെറുധാന്യങ്ങളെ കുറിച്ചും സ്‌നേഹ സ്വയംപ്രതിരോധ മാര്‍ഗങ്ങളെ ത്തെകുറിച്ചും ക്ലാസെടുത്തു.

മഹിളാ മോര്‍ച്ച കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ.എസ്. രമണി അദ്ധ്യക്ഷത വഹിച്ചു.

മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അനിത നായിക്, പ്രേമലത എസ്, മഹിളാമോര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് ആശ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെ. ശോഭന, പെരിയ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരായ സജി, ഷീബ എം, ബിജെപി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധരന്‍ എ.എം., സ്‌നേഹ വീട് ചെയര്‍മാനും പൊതുപ്രവര്‍ത്തകനുമായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍

Scroll to Top