കാസര്‍കോട് നഗരസഭയുടെ ശുചിത്വ സേനാ-ജനപ്രതിനിധി സംഗമം ശ്രദ്ധേയമായി

കാസര്‍കോട് നഗരസഭയുടെ ശുചിത്വ സേനാ-ജനപ്രതിനിധി സംഗമം ശ്രദ്ധേയമായി

കാസര്‍കോട്: കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരസഭ സംഘടിപ്പിച്ച ശുചിത്വ സേനാ സംഗമം നഗരസഭാ അധ്യക്ഷ ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിപാടിയില്‍ ജനപ്രതിനിധികള്‍, ശുചിത്വ സേനാംഗങ്ങളായ ഹരിതകര്‍മ്മ സേന, സാനിറ്റേഷന്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മെഹറുന്നിസ ഹമീദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സമീന മുജീബ്, ജാഫര്‍ കമാല്‍, വിദ്യാശ്രീ, കൗണ്‍സിലര്‍മാരായ മധുകരെ, ശാരദ, കെ.എസ്.ഡബ്‌ള്യു.എം.പി. ജില്ല സോഷ്യല്‍ എക്‌സ്‌പെര്‍ട്ട് ഡോ. സൂരജ്, ക്‌ളീന്‍ സിറ്റി മാനേജര്‍ മധുസൂദനന്‍, ജെ.എച്ച്.ഐ മധു എന്നിവര്‍ സംസാരിച്ചു.

കൗണ്‍സിലര്‍മാരും ശുചിത്വ സേനാ അംഗങ്ങളും തമ്മിലുള്ള വിവിധ മത്സരങ്ങള്‍ക്ക് കെ.എസ്.ഡബ്‌ള്യു.എം.പി. ഉദ്യേഗസ്ഥരായ ബൈജു, ശ്രീജിത്ത്, നേതൃത്വം നല്‍കി. വിജയികള്‍ക്ക് എസ്.ഡബ്‌ള്യു.എം. എന്‍ജിനീയര്‍ നീതു റാം സമ്മാനങ്ങള്‍ വിതരണം ചെയ്തു

Scroll to Top