വനിതകളുടെ മുന്നോട്ടുള്ള പ്രയാണത്തിന് സമൂഹം മുന്തിയ പരിഗണന നല്‍കുന്നു -ഷാഹിന സലീം

കാസര്‍കോട്:വനിതകളുടെ മുന്നോട്ടുള്ള പ്രയാണത്തിന് സമൂഹം മുന്തിയ പരിഗണന നല്‍കുന്നുവെന്ന് കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം പറഞ്ഞു.
കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിതാ വിംഗും കുടുംബശ്രീ കാസര്‍കോട് മുന്‍സിപ്പാലിറ്റി സി ഡി എസും സംയുക്താഭിമുഖ്യത്തില്‍ വനിതാ ദിനത്തില്‍ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സ്ത്രീപക്ഷ സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചും ക്ലാസെടുത്തും സംസാരിക്കുകയായിരുന്നു അവര്‍. വീട്ടില്‍ മാത്രം ഒതുങ്ങിയിരുന്ന വനിതള്‍ ഇന്ന് സമുഹത്തില്‍ വലിയ നിലവാരം കൈവരിച്ചിരിക്കുകയാണ്. അതിന് സര്‍ക്കാര്‍ വലിയ പിന്തുണ നല്‍കുന്നതും ഈ വനിത ദിനത്തില്‍ നമുക്ക് അഭിമാനം പകരുന്ന കാര്യമാണ്. കുടുംബം നന്നായാല്‍ സമൂഹം നന്നായി സമൂഹം നന്നായാല്‍ നാടും നന്നാവും അതിനാല്‍ വനിതകള്‍ ധൈര്യമായി മുന്നോട്ട് വരണം
നഗരസഭയുടെ പുതിയ ബജറ്റില്‍ വനിതകള്‍ക്ക് നിരവധി വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തായും വനിതകളുടെ മുന്നോടുള്ള പ്രയാണത്തിന് നഗരസഭ പരിഗണന നല്‍കുമെന്നും ഷാഹിന സലീം പറഞ്ഞു.
മര്‍ച്ചന്റ്‌സ് വനിതാ വിംഗ് പ്രസിഡന്റ് ആശ രാധാകൃഷണന്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി കമറുന്നിസ കടവത്ത് സ്വാഗതം പറഞ്ഞു. ഇന്ദിരാ ശ്രീധരന്‍ മോഡറേറ്ററായി. ഷക്കീല മജീദ്, സുചിത്ര പിള്ള, ചന്ദ്രമണി സംസാരിച്ചു. കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി
കെ പ്രേമലതയ്ക്ക് തയ്യല്‍ മെഷിന്‍ കൈമാറി. സി ഡി എസ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്ത ആയിഷ കുബ്‌റയെയും വൈസ് ചെയര്‍പേഴ്‌സണായി തെരഞെടുക്കപ്പെട്ട ദേവയാനിയെയും ആദരിച്ചു.
സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം നന്ദിയും പറഞ്ഞു.

Scroll to Top