വനിതാ ദിനം : പൈക്ക മൈത്രി സാംസ്‌കാരിക വേദി പി കമലാക്ഷിയെ ആദരിച്ചു.

പൈക്ക : അന്തര്‍ദ്ദേശീയ വനിതാ ദിനത്തില്‍ പൈക്ക മൈത്രി സാംസ്‌കാരിക വേദി പൈക്കയിലെ പി കമലാക്ഷിയെ ഉപഹാരം നല്‍കി ആദരിച്ചു.
പൈക്ക എ കെ എം എം, എ യു പി സ്‌കൂളില്‍ കഴിഞ്ഞ 35 വര്‍ഷത്തോളമായി കുട്ടികള്‍ക്ക് ഭക്ഷണം വെച്ചു നല്‍കുന്നത് ഇവരാണ്.
മൈത്രി പൈക്കയുടെ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ പി ശൈലജ, പൈക്ക സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശശി മുല്ലച്ചേരി, ഹനീഫ കരിങ്ങപ്പള്ളം, ബി കെ ബഷീര്‍ പൈക്ക, നിത്യന്‍ നെല്ലിത്തല, റഹ്‌മാന്‍ ചാത്തപ്പാടി, ബി ചിത്ര കുമാരി, ബി രാധാകൃഷ്ണ നായക്ക്, വിനോദ വേണുഗോപാല്‍, റഹ്‌മാന്‍ കല്ലായം, ബഷീര്‍ പാറത്തോട്, സുഹ്റ കൊയര്‍കൊച്ചി, സി രാധ എന്നിവര്‍ പ്രസംഗിച്ചു.

Scroll to Top