കുമ്പള: കാസറഗോഡ് ജില്ലയില്‍ ലഹരി വിരുദ്ധ വേട്ട ശക്തമാക്കി പോലീസ്. ഷിറിയയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ വന്‍തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുകയായിരുന്ന കാര്‍ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകുന്നേരം 18:30 ഓടെ ഷിറിയ ഗ്രാമത്തിലെ ഷിറിയ പാലത്തിന് സമീപമാണ് സംഭവം നടന്നത്. കുമ്പള എസ്.ഐ ശ്രീജേഷ് കെ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംശയാസ്പദമായ രീതിയില്‍ എത്തിയ KL 24 K 4300 നമ്പര്‍ കാര്‍ തടഞ്ഞുനിര്‍ത്തിയത്. പരിശോധനയില്‍ കേരളത്തില്‍ വില്‍പനയും ഉപയോഗവും നിരോധിച്ച 17,226 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ കാറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിയമവിരുദ്ധമായി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പനയ്ക്കായി കടത്തിക്കൊണ്ടുവരികയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. പുകയില ഉല്‍പ്പന്നങ്ങളും കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് ബന്തവസിലെടുത്തു.
കുമ്പളയില്‍ വന്‍ പുകയില വേട്ട:കാറില്‍ കടത്തുകയായിരുന്ന 17,226 പാക്കറ്റ് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടി.




