റമളാന്റെ കരുണയില്‍ കൈതാങ്ങായി ചാലയില്‍ 100 കുടുംബങ്ങള്‍ക്ക് റിലീഫ് വിതരണം ചെയ്തു

മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പതിനാലാം വാര്‍ഡ് കമ്മിറ്റി ചാല റമളാന്റെ ആത്മാര്‍ത്ഥതയും സഹാനുഭൂതിയും പങ്കുവെച്ച് 100 ഓളം കുടുംബങ്ങള്‍ക്ക് റിലീഫ് വിതരണം ചെയ്തു. കേരള കര്‍ഷക സംഘം വൈസ് പ്രസിഡന്റ്
CA അബ്ദുല്ല കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി
A അബ്ദുറഹ്‌മാന്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. വാര്‍ഡിന്റെ
ജീവകാരുണ്യ പ്രവര്‍ത്തനം സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഉദാത്ത മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ഡ് പ്രസിഡന്റ് BS അബ്ദുല്ല സ്വാഗതം ചെയ്തു, വാര്‍ഡ് കൗണ്‍സിലര്‍ മുനീസ റാസിഖ് ,STU പ്രസിഡന്റ് അബൂബക്കര്‍ ബെദിര, STUസെക്രട്ടറി ആരിഫ് കരിപ്പൊടി, പ്രവാസി ലീഗ് മണ്ഡലം ട്രഷറര്‍ കുഞ്ഞാമു ബെദിര, MSF ജില്ലാ സെക്രട്ടറി നാഫിചാല, വൈസ് പ്രസിഡണ്ട് മാരായ മുഹമ്മദ്പുളിന്റഡി, മുഹമ്മദ് മാണിമൂല, ജോയിന്റ് സെക്രട്ടറി നൂറുദ്ദീന്‍ തായല്‍, ട്രഷറര്‍ ഹാരിസ് ദുബൈ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.ഇര്‍ഫാനിയ അറബിക് കോളേജില്‍ നിന്നും സനദ് ബിരുദം നേടിയ മുഹമ്മദ് നാസ്വിഫിനെയും, ഖുര്‍ആന്‍ മനപാഠമാക്കിയ മുഹമ്മദ് ഷമ്മാസിനെയും സ്‌നേഹോപഹാരം നല്‍കി ആദരിക്കുകയും ചെയ്തു.BS അബൂബക്കര്‍ , ഇര്‍ഷാദ് ഹുദവി,ഷിഹാബ് ചാലക്കുന്ന്,അഹമദ് ചാലക്കുന്ന് , സ്വലാഹുദ്ദീന്‍ ബെദിര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി സുബൈര്‍ ഗുല്‍സാര്‍ നന്ദി പറഞ്ഞു. മൂന്ന് സ്വലാതോട് കൂടി യോഗം പിരിഞ്ഞു.

Scroll to Top