ബോവിക്കാനം:-അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതാ സംരംഭക പേരടുക്കയിലെ കെ രത്‌നാവതിയെ ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ വീട്ടില്‍ വച്ച് ആദരിച്ചു .അച്ചാര്‍, ബേക്കറി സാധനങ്ങളായ മുറുക്ക്, അച്ചപ്പം ,മിക്‌സ്ചര്‍, ആറാം നമ്പര്‍ ,ഉണ്ണിയപ്പം, കഴലപ്പം, പരിപ്പുവട ,നെയ്യപ്പം എന്നിവ വീട്ടില്‍ വെച്ച് ജി ആര്‍ കെ എന്ന വ്യാപാര പേരില്‍ വില്‍പ്പന നടത്തും. ചെറുപ്പത്തില്‍ ബീഡി തൊഴിലാളിയായ അവര്‍ പിന്നീട് പാചകത്തില്‍ ആകൃഷ്ടയായി. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഗംഗാധരനോടൊപ്പം തന്റെ ജീവിതം കരുപ്പിടിച്ചെടുക്കാനുള്ള വെപ്രാളത്തിലാണ് അവര്‍. കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ സുഗന്ധിനി പൊന്നാടയണിച്ച് മധുര പലഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഇരിയണ്ണി ടൗണ്‍ സൗന്ദര്യവല്‍ക്കരണ കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീനിവാസന്‍ ,കെ ബാലചന്ദ്രന്‍, ജയശ്രീ, ചന്ദ്രാവതി, സുനില്‍കുമാര്‍ വി, ശോഭ, മാധവി, കമലാക്ഷി, സി കെ പ്രീത, പി കാര്‍ത്യായയണി എന്നിവര്‍ സംസാരിച്ചു .കെ രത്‌നാവതി മറുപടി പ്രസംഗം നടത്തി.ഗ്രന്ഥാലയം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ ആര്‍ അംബിക അധ്യക്ഷത വഹിച്ചു .രാഘവന്‍ ബെള്ളിപ്പാടി സ്വാഗതവും അഭിനവ് ഇ പി നന്ദിയും പറഞ്ഞു.
വനിതാ സംരംഭക കെ രത്‌നാവതിയെ ആദരിച്ചു




