കാരുണ്യത്തിന്റെ തണലൊരുക്കി ദുബായ് ‘മലബാര്‍ സാംസ്‌കാരിക വേദി.

ചെര്‍ക്കളം അബ്ദുള്ളയുടെ സ്മരണയില്‍ കുമ്പളയില്‍ ഇഫ്താര്‍ സ്‌നേഹവിരുന്നും ആദരിക്കലും സംഘടിപ്പിച്ചു. കല്ലട്ര മാഹിന്‍ ഹാജി ഉത്ഘാടനം ചെയ്തു.

?കുമ്പള: പ്രവാസലോകത്തും ജന്മനാട്ടിലും കാല്‍നൂറ്റാണ്ടിലേറെയായി കാരുണ്യത്തിന്റെയും സാംസ്‌കാരിക മുന്നേറ്റത്തിന്റെയും കൈവിളക്കായി തെളിഞ്ഞു നില്‍ക്കുന്ന ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി, മഞ്ചേശ്വരത്തിന്റെ മണ്ണില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്നേശം വിളിച്ചോതി ഇഫ്താര്‍ സ്നേഹ വിരുന്ന് ഒരുക്കി. തുളുനാടിന്റെ വികസന നായകനും മതേതരത്വത്തിന്റെ കാവലാളുമായിരുന്ന മര്‍ഹൂം ചെര്‍ക്കളം അബ്ദുള്ള സാഹിബിന്റെ ജ്വലിക്കുന്ന സ്മരണ പുതുക്കി, ബാംഗ്ലൂര്‍ അല്‍ഫാലഹ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഈ വര്‍ഷത്തെ റംസാന്‍ റിലീഫും ‘ഇഫ്താര്‍ സ്‌നേഹവിരുന്നും’ സംഘടിപ്പിച്ചത്.

നാടിന്റെ സാമൂഹിക പൈതൃകം കാത്തു സൂക്ഷിക്കാനും ചെര്‍ക്കളം അബ്ദുള്ള സാഹിബ് പകര്‍ന്നു നല്‍കിയ മനുഷ്യത്ത്വ ത്തിന്റെ സന്തേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന വലിയ ദൗത്യത്തോടെയാണ്
?’ചെര്‍ക്കളം അബ്ദുള്ള തുളുനാടിന്റെ ഇതിഹാസ പുരുഷന്‍’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ചത്.

സംഗമം കുമ്പള റോയല്‍ ഖുബ റെസ്റ്റോറന്റില്‍ വെച്ച് നടന്ന ചടങ്ങ് വ്യവസായ പ്രമുഖനും മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ മുഖ്യ രക്ഷാദികാരിയുമായ കല്ലട്ര മാഹിന്‍ ഹാജി ഉത്ഘാടനം ചെയ്തു.

എ കെ എം അഷ്റഫ് എം എല്‍ എ മുഖ്യ അതിഥിയായി, കര്‍ണാടക മിനിമം വേതന ബോര്‍ഡ് ചെയര്‍ മാന്‍ ടി എം ഷാഹിദ് തെക്കിലിനെ ആദരിച്ചു , കല, കായികം, സാമൂഹികം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളായ തുളു നാട്ടില്‍ നിന്നും ആദ്യമായി വിമാനം പറത്താന്‍ അവസരം ലഭിച്ച കോഴ്‌സ് പാസായ ക്യാപ്റ്റന്‍ മുഹമ്മദ് അസ്സാ, സന്തോഷ് ട്രോഫി താരം ദില്‍ഷാദ് മൊഗ്രാല്‍, അഡ്വ. നാസിഫ ജലീല്‍, കരാട്ടെ താരം മുഹമ്മദ് റഫീന്‍ റാഫി തുടങ്ങിയവരെ അനുമോദിച്ചു.

?കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പാനും, നാടിന്റെ സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കാനും മുന്‍പന്തിയിലുള്ള പ്രമുഖര്‍ സംബന്ധിച്ചു.

മര്‍ഹും ചെര്‍ക്കളം അബ്ദുള്ള ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനരും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു, എ കെ ആരിഫ് അഡ്യക്ഷത വഹിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, റിട്ട: അഡിഷണല്‍ എസ് പി ടി പി രഞ്ജിത്ത്, റിട്ട: സബ് ഇന്‍സ് പെക്റ്റര്‍ ബാബു തൊമസ്, പ്രമുഖഎഴുത്ത് കാരന്‍ കെ എം അബ്ബാസ് നിസാര്‍ മൊഗ്രാല്‍. മാഹിന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രമുഖ പണ്ഡിതന്‍ ഉസ്താദ് ഉമര്‍ ഉദവി ഉല്‍ബോധന പ്രഭാഷണം നടത്തി

ജില്ലാ പഞ്ചാത്ത് അംഗം അസീസ് കളത്തൂര്‍, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ അര്‍ജുന്‍, ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിന്‍ കബീര്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാനാ നജീബ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ ഹനീഫ് മഞ്ചേശ്വരം, മറിയ മാഹിന്‍, അംഗങ്ങ ളായ അന്‍വര്‍ കോളി യടുക്കം, അസീസ് മെരിക്കെ, കാദര്‍ മാന്യ, പ്രഥ്വി രാജ് ഷെട്ടി, നസീമ, സോയ ലത്തീഫ്, സായിദ, അഫ്‌സല്‍, രാഷ്ട്രീയ സാമൂഹിക രംഗത്തെ പരമുഖര്‍ ആയ ലക്ഷമണ പ്രഭു, സത്താര്‍ ആരിക്കാടി, മഞ്ജു നാഥആള്‍വ, താജുദ്ദിന്‍ മൊഗ്രാല്‍, ഫാറൂഖ് ഷിറിയ, അബ്ദുള്ള താജ്, റഫീഖ് പണത്തൂര്‍, ലത്തീഫ് ആദൂര്‍ നാസര്‍ ചെര്‍ക്കളം. കബീര്‍ ചെര്‍ക്കളം ബി എ റഹിമാന്‍, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, നൂര്‍ ജമാല്‍, റഫീഖ് അബ്ബാസ്, സമീര്‍ കുമ്പള, ഫവാസ് കോഹിനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കെ വി യുസഫ് നന്ദി പറഞ്ഞു.

Scroll to Top