കാസര്‍കോട്ട് ഓടുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്റെ നിയന്ത്രണം വിട്ടു. ചട്ടഞ്ചാലില്‍ നിന്ന് ദേളി
വഴി കാസര്‍കോട് ഡിപ്പോയിലേക്ക് വരികയായിരുന്ന ബസ് നഗരത്തിലെ ട്രാഫിക് ജംങ്ഷനിലാണ് അപകടത്തില്‍പെട്ടത്. മുന്നേട്ടി നീങ്ങിയ ബസ് മതിലില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തമാണ്
ഒഴിവായത്.
ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു കാസര്‍കോട് നഗരത്തിലെ ട്രാഫിക് ജംങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പെട്ടത്.ചട്ടഞ്ചാലില്‍ നിന്ന് ദേളി വഴി കാസര്‍കോട് ഡിപ്പോയിലേക്ക് വരികയായിരുന്നു ബസ്. പഴയ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കിയ ശേഷം ട്രാഫിക് ജംങ്ഷനില്‍ എത്തുന്നതിന് മുമ്പേ ബ്രേക്ക് തകരാറിലായതിനെതുടര്‍ന്ന് നിയന്ത്രണം വിട്ട് മുന്നോട്ട് പോവുകയായിരുന്നു. ജംങ്ഷന്‍ കടന്നു പോയ ബസ് പള്ളത്തെ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളെയും
ഇടിച്ചിരുന്നു. ബസ് മതിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
ഡിപ്പോയിലേക്കുള്ള മടക്കയാത്രയായതിനാല്‍ വിരലിലെണ്ണാവുന്ന ആളുകള്‍
മാത്രമാണ് ബസിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ബസ് ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി ബാലകൃഷ്ണനെ സ്വകാര്യ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.