തെക്കില്‍ ബ്ലോക്ക് ഡിവിഷന്‍: കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ മാങ്ങാടന്‍ മത്സര രംഗത്തേക്ക്

കാസര്‍കോട്: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തെക്കില്‍ ബ്ലോക്ക് ഡിവിഷനില്‍ എല്‍ഡിഎഫിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ മാങ്ങാടിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിച്ചു.

പ്രാദേശികതലത്തില്‍ ജനസമ്മതിയുള്ള നേതാവിനെ കളത്തിലിറക്കി സീറ്റ് പിടിക്കാനാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

എല്‍ ഡി എഫിലെ പ്രദേശിക നേതാവും പൊതുരംഗത്ത് സജീവ സാന്നിധ്യവുമാണ് അന്‍വര്‍ മാങ്ങാടന്‍
വിജയസാധ്യതയും പ്രാദേശിക പ്രവര്‍ത്തന പരിചയവും കണക്കിലെടുത്താണ് അന്‍വര്‍ മാങ്ങാടിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

കേരള കോണ്‍ഗ്രസ് (എം) കാസര്‍കോട് ബ്ലോക്ക് ഡിവിഷനുകളില്‍ മത്സരിക്കാന്‍ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് പ്രധാനപ്പെട്ട തെക്കില്‍ ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെ കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലാതല സീറ്റ് ചര്‍ച്ച തുടരുന്നതിനിടെയാണ് പുതുതായി നിലവില്‍ വന്നതും കേരള കോണ്‍ഗ്രസ്സിന് ജയസാധ്യയുള്ളതുമായ തെക്കില്‍ ഡിവിഷനാണ് പാര്‍ട്ടി എല്‍ ഡി എഫില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
മറ്റ് ബ്ലോക്ക് ഡിവിഷനുകളിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇപ്പോഴും മുന്നണി തലത്തില്‍ തുടരുകയാണ്.

Scroll to Top