കാസര്‍ഗോഡ് : അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ കാസര്‍ഗോഡ് വനിതകള്‍ക്കായി വുമനിയ എന്ന പേരില്‍ കാസര്‍ഗോഡ് അയോട്ട ഇന്‍സ്റ്റിട്ട്യൂട്ടില്‍ വെച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജെ.സി.ഐ കാസര്‍ഗോഡ് മുന്‍ പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ് മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ കാസര്‍ഗോഡ് പ്രസിഡണ്ട് നിസാര്‍ തായല്‍ അധ്യഷത വഹിച്ചു. സി.കെ അജിത്ത്കുമാര്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ എ.എം ശിഹാബുദ്ദീന്‍ സ്വാഗതവും എം. മഖ്‌സൂസ് നന്ദിയും പറഞ്ഞു. ഡോ. ശ്രുതി പണ്ഡിറ്റ് പരിശീലനത്തിന് നേതൃത്വം നല്‍കി.
ജെ. സി. ഐ കാസര്‍ഗോഡ് വനിതകള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു




