മെഡിക്കല്‍ കോളജ് പരിസരത്ത് മരംമുറി പതിവ്, മറുപടി പറയേണ്ടത് ആര്?

ബദിയഡുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് പരിസരത്തെ മരങ്ങള്‍ മുറിച്ചുമാ റ്റുന്നത് പതിവാകുന്നു. നടപടിയില്ലാത്തതിനാല്‍ മരംമുറിക്കുന്നവര്‍ പലപ്പോഴും കാണാമറയത്തെന്നാണ്) ആക്ഷേപം. ചോദിക്കാന്‍ ആരുമില്ലെന്നതാണ് അനുവാദമില്ലാതെ മരമുറിക്കുന്നതും കടത്തിക്കൊണ്ടുപോ കുന്നതും വ്യാപിക്കാനിടയാകുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

വിറകിനായി ഉപയോഗിക്കാനാണ് കൊണ്ടുപോകുന്നതെന്നാണ് പറയുന്നത്. എന്നാല്‍ ബന്ധപ്പെട്ട അധി കാരികളുടെ അനുവാദമില്ലാതെ ഇതെങ്ങനെ സാധിക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. അവധിദിവസ മായ ഞായറാഴ്ച്ച രാവിലെ അഞ്ചു തൊഴിലാളികളെ വെച്ച് മരം മുറിച്ചുമാറ്റുന്ന സംഭവം മെഡിക്കല്‍ കോള ജ് സെക്യൂരിറ്റിപോലും കണ്ടില്ലെന്ന് നടിച്ചതായാണ് പറയുന്നത്. നേരത്തേയും ഇത്തരത്തിലുള്ള പ്രവൃത്തി നടന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് പ്രദേശവാസികളു ടെ ഇപ്പോഴത്തെ ആവശ്യം അതേസമയം പരാതി ശ്രദ്ധയില്‍പെട്ടതായും ആവശ്യമായ നടപടി കൈക്കൊ ള്ളുമെന്നും ചുമതലയുള്ള ഡോക്ടര്‍ അരുണ്‍കുമാര്‍ പറഞ്ഞു

Scroll to Top