മൊഗ്രാല്‍ പുത്തൂര്‍. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ നിര്‍ധരായ കുടുംബങ്ങളെ കണ്ടെത്തി പവിത്രമായ റംസാന്റെ മഹത്വം ഉള്‍കൊണ്ട് കൊണ്ട് റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷണ കിറ്റ് നല്‍കി കാസര്‍കോട് ബ്ലോക് പഞ്ചായത്ത് എരിയാല്‍ ഡിവിഷന്‍ മെമ്പര്‍ സോയ ലത്തീഫ് മാതൃകയായി.
നിര്‍ധന കുടുംബത്തെ കണ്ടെത്തി നല്‍കാനുള്ള ഭക്ഷണ കിറ്റ് കാസര്‍കോട് ബ്ലോക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹനീഫ് ചേരങ്കൈ,
മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി എരിയാല്‍ എന്നിവര്‍ക്ക് കൈമാറി.മണ്ഡലം സെക്രട്ടറി ലത്തീഫ് എരിയാല്‍ സംബന്ധിച്ചു.
റംസാന്‍ മാസത്തില്‍ സമൂഹത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമായും, മാതൃകപരവുമാണ് മെമ്പറുടെ പ്രവര്‍ത്തനമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.




