തലപ്പാടിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; ദുരിതം

തലപ്പാടി വിദ്യാര്‍ഥികളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദിവസവും
എത്തുന്ന തലപ്പാടിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ) ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമിയിലാണ് ബസ് സ്റ്റാന്‍ഡ് വരേണ്ടത്. അതോറിറ്റിയുടെ അനുമതിയില്ലാതെ പഞ്ചായത്തിന് അവിടെ നിര്‍മാണം നടത്താനാകില്ല. ദീര്‍ഘദൂര ഉള്‍പ്പെടെയുള്ള ബസുകള്‍ നിര്‍ത്തുന്ന അതിര്‍ത്തി പ്രദേശത്തെ പ്രധാന കേന്ദ്രമായ ഇവിടെ കാത്തിരിപ്പ് കേന്ദ്രമില്ലാത്തതാണ് യാത്രക്കാര്‍ക്കു ഏറെ പ്രയാസമാകുന്നത്.
മഞ്ചേശ്വരം ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകള്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത് പഴയ ഷെല്‍റ്റര്‍ പൊളിച്ചു മാറ്റിയതിനാല്‍ തലപ്പാടിയില്‍ താല്‍ക്കാലിക ബസ് ഷെല്‍റ്റര്‍ പോലുമില്ലാത്തതിനാല്‍ യാത്രക്കാര്‍ മഴയും വെയിലും കൊണ്ടാണു ഇവിടെ ബസിനായി കാത്തിരിക്കുന്നത്. ഇതിനൊരു പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Scroll to Top