സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് നിസ്തുല്യമായ സേവനം ചെയ്യുന്ന ദാറുല്‍ അമാന്‍ നെല്ലിക്കുന്ന് റംസാന്‍ റിലീഫും ധനസഹായ വിതരണവും നടത്തി. പ്രസ്തുത ചടങ്ങില്‍ ദാറുല്‍മാന്‍ പ്രസിഡണ്ട് ഹാമി ബീഗം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍
N A സ്വാഗതം പറഞ്ഞു. ദാറുല്‍മാന്‍ ഉപദേശക സമിതി ചെയര്‍മാന്‍ N A നെല്ലിക്കുന്ന് എംഎല്‍എ റിലീഫ് ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗം അബ്ബാസ് ബീഗം ധനസഹായ വിതരണം നടത്തി.
നൂര്‍ മസ്ജിദ് ഇമാം അബ്ദുല്‍ റഹ്‌മാന്‍ അന്‍സരി പ്രാര്‍ത്ഥന നിര്‍വഹിച്ചു. നൂര്‍ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് മഹമ്മൂദ് ഹാജി കീഴൂര്‍, അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂള്‍ ജനറല്‍ സെക്രട്ടറി കമറുദ്ദീന്‍ തായല്‍, മുഹമ്മദലി ടവര്‍, ഇസ്മായില്‍ മാപ്പിള, അസീസ് എന്‍ എം, ഇബ്രാഹിം കോട്ട, അബ്ബാസ് N A, അബ്ദു ചക്ലി, അനസ് മാപ്പിള, ആദി ഫിഫ, കൈസ് തായല്‍ എന്നിവര്‍ സംബന്ധിച്ചു. ജോ. സെക്രട്ടറി റൗഫ് എക്‌സ്പ്രസ് നന്ദി പറഞ്ഞു.
ദാറുല്‍ അമാന്‍ നെല്ലിക്കുന്നിന്റെ ആഭിമുഖ്യത്തില്‍ റംസാന്‍ റിലീഫും – ധനസഹായ വിതരണവും നടത്തി




