പരാതിക്ക് പിന്നാലെ റോഡുകളും കള്‍വര്‍ട്ടും പൂര്‍ത്തിയാക്കി: ചെമനാട് .പഞ്ചായത്ത് ഭരണസമിതിയെ അഭിനന്ദിച്ച് ജില്ലാ ജനകീയ നീതി വേദി
മേല്‍പറമ്പ്: ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ മാക്കോട് പ്രദേശത്ത് ദീര്‍ഘകാലമായി നിലനിന്നിരുന്ന അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളില്‍ നിര്‍ണായക പുരോഗതി കൈവന്നതായി ജില്ലാ ജനകീയ നീതി വേദി അറിയിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഭരണകാലത്ത് ഫണ്ടും ഭരണാനുമതിയും ലഭിച്ചിരുന്ന മൂന്ന് വികസന പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കപ്പെട്ടത്.
മാക്കോട്‌വള്ളിയോട് ഗുളികന്‍ കല്ല്-കുളിക്കുണ്ട് റോഡും മാക്കോട്-കുവ്വത്തൊട്ടി മസ്ജിദ് റോഡിന്റെ ബാക്കി നിന്നിരുന്ന ഭാഗവും, കൂടാതെ കുവ്വത്തൊട്ടി റോഡിലുള്ള കള്‍വര്‍ട്ടിന്റെ നിര്‍മ്മാണവും ഏറെക്കാലമായി പൂര്‍ത്തിയാകാതെ കിടന്നതിനെ തുടര്‍ന്ന് ജില്ലാ ജനകീയ നീതി വേദി ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു.
പരാതി ഗൗരവമായി പരിഗണിച്ച് ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇടപെട്ടതിന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കറിനെയും 14-ാം വാര്‍ഡ് മെമ്പര്‍ അബ്ദുല്ല കുഞ്ഞി ഉലൂജിയെയും ജില്ലാ ജനകീയ നീതി വേദി അഭിനന്ദിച്ചു.
പ്രദേശവാസികള്‍ നേരിടുന്ന ഗതാഗത ദുരിതത്തിനും മഴക്കാലങ്ങളില്‍ ഉണ്ടാകുന്ന അപകടസാധ്യതകള്‍ക്കും ഈ പ്രവര്‍ത്തനങ്ങള്‍ വലിയ ആശ്വാസമായതായി ജനകീയ നീതി വേദി നേതാക്കള്‍ പറഞ്ഞു.
അതേസമയം, മാക്കോട് പ്രദേശത്തെ പകല്‍ വീട്ടിലേക്ക് വൈദ്യുതി ബന്ധം ലഭ്യമാക്കുക എന്നത് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്നും, 14-ാം വാര്‍ഡില്‍ ഒരു അംഗന്‍വാടി അനുവദിക്കുന്നതും സമയബന്ധിതമായി നടപ്പിലാക്കണമെന്നും ജില്ലാ ജനകീയ നീതി വേദി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ക്കായി ഗ്രാമസഭയിലും പഞ്ചായത്ത് ഭരണസമിതിയിലും ഇതിനകം നിവേദനം നല്‍കിയിട്ടുണ്ടെന്നും, ബന്ധപ്പെട്ട നടപടികള്‍ വൈകുകയാണെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടി വരുമെന്നുമാണ് സംഘടനയുടെ മുന്നറിയിപ്പ്.
ജനങ്ങളുടെ പരാതികള്‍ പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ച പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കര്‍, വാര്‍ഡ് മെമ്പര്‍ അബ്ദുല്ല കുഞ്ഞി ഉലൂജി എന്നിവരെ ജില്ലാ ജനകീയ നീതി വേദി അഭിനന്ദിക്കുന്നതായി ജില്ലാ ജനകീയ നീതി വേദി പ്രസിഡണ്ട് സൈഫുദ്ദീന്‍ കെ. മാക്കോട്, ജനറല്‍ സെക്രട്ടറി ഹമീദ് ചാത്തങ്കൈയും പ്രസ്താവനയില്‍ അറിയിച്ചു.




