ജീവിത ശൈലിയിലൂടെ ഉണ്ടാകുന്ന ക്ഷയ രോഗം , അനീമിയ മുക്ത് ഭാരത് പദ്ധതി എന്നിവയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ബോധവല്‍ക്കരണ ക്ലാസ് നടത്തി

ബോവിക്കാനം:- ജീവിത ശൈലിയിലൂടെ ഉണ്ടാകുന്ന ക്ഷയ രോഗം , അനീമിയ മുക്ത് ഭാരത് പദ്ധതി എന്നിവയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം മുളിയാറിന്റെ ആഭിമുഖ്യത്തില്‍ ബോവിക്കാനത്ത് സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ മുളിയാര്‍, ബേഡഡുക്ക ബ്ലോക്കിലെ ആശമാര്‍ക്കായി നടത്തിയ ഏകദിന പരിശീലനം കാറഡുക്ക ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ :രാംദാസ് മുഖ്യ അതിഥി ആയിരുന്നു .ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ: സന്തോഷ് കപ്പച്ചേരി, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മെഡിക്കല്‍ ഓഫീസര്‍ അഗസ്റ്റസ് മോറിസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ജില്ലാ മലേറിയ ഓഫീസര്‍ ഗിരീഷ്, പി.എച്ച്.എന്‍ വി ശോഭ എന്നിവര്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ശാന്തിനിദേവി സംസാരിച്ചു . കാറഡുക്ക ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ സുഗന്ധിനി അദ്ധ്യക്ഷത വഹിച്ചു . മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഷമീമ തന്‍വീര്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പികുഞ്ഞികൃഷണന്‍ നന്ദിയും പറഞ്ഞു

Scroll to Top