ചെങ്കള: എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റഹ്‌മത്ത് നഗര്‍ ചെങ്കളയിലെ നയ്ഫ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ റമളാന്‍ പ്രഭാഷണ വേദിയില്‍ വിഖായ ആക്ടീവ് അംഗങ്ങളെയും മീഡിയ പ്രവര്‍ത്തകരെയും അനുമോദിച്ചു. സംഘടനയുടെ വിവിധ പരിപാടികളിലും സേവന പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നവരെ ആദരിച്ച് ഉപഹാരങ്ങള്‍ നല്‍കി.
അവാര്‍ഡ് ദാന ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി കമ്പാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ആമുഖ പ്രഭാഷണം നടത്തി. താജുദ്ദീന്‍ ദാരിമിപടന്ന ,എം എ എച്ച് അഷ്‌റഫ് ഹാജി ചെങ്കള , എം.എംനൗഷാദ് ചെങ്കള
ഹാരിസ് ദാരി ബെദിര ,റഷീദ് മാസ്റ്റര്‍ ബെളിഞ്ചം , സുഹൈര്‍ അല്‍ഹരി പള്ളങ്കോട്, ഖലീല്‍ റഹ്‌മാന്‍ കാശിഫി , ഫാറൂഖ് ദാരിമി കൊല്ലം പാടി ,മൊയ്തു മൗലവി ചെര്‍ക്കള ,
സിദ്ദീഖ് മാസ്റ്റര്‍ ബെളിഞ്ചം, അസ്ലം റഹ്‌മത്ത് നഗര്‍ ,സമദ് റഹ്‌മത്ത് നഗര്‍, കന്തല്‍ ദാരിമി
തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു
സ്വാഗത സംഘം ഭാരവാഹികള്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹികള്‍, സമസ്ത പോഷക സംഘടനകളുടെ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന വിഖായ പ്രവര്‍ത്തകരുടെയും മീഡിയ ടീമിന്റെയും സേവനങ്ങളെ പരിപാടിയില്‍ പ്രത്യേകം പ്രശംസിച്ചു. അവാര്‍ഡുകള്‍ സമസ്ത പോഷക സംഘടന നേതാക്കള്‍ ചേര്‍ന്ന് വിതരണം ചെയ്തു.
വിഖായ ആക്ടീവ് അംഗങ്ങളെയും മീഡിയ പ്രവര്‍ത്തകരെയും അനുമോദിച്ചു




