ഇഫ്ത്താര്‍ കൂട്ടായ്മ നല്‍കുന്നത് മാനവികതയുടെ സന്ദേശം-ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ.

കാഞ്ഞങ്ങാട് : ഇഫ്താര്‍ കൂട്ടായ്മകള്‍ ബഹുസ്വരസമൂഹത്തിന്
നല്‍കുന്ന സന്ദേശം മാനവികതയുടെതാണെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. പറഞ്ഞു. കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമവും സാമൂഹിക സുരക്ഷാ പദ്ധതികളുടെ സഹായധന വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് സി.കെ. ആസിഫ് അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, അജാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി, വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരന്‍, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, സി.പി.എം. ജില്ലാ കമ്മിറ്റിയംഗം പി.കെ. നിഷാന്ത്, ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.വി. സുരേഷ്, മുസ്ലിം ലീഗ് നേതാവ് എ. ഹമീദ്ഹാജി, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി. നാരായണന്‍, നഗരവികസനസമിതി ചെയര്‍മാന്‍ അഡ്വ. പി. അപ്പുക്കുട്ടന്‍, അഡ്വ. എം.സി. ജോസ്, സി. യൂസഫ് ഹാജി, ഹംസ പാലക്കി, ബഷീര്‍ വെള്ളിക്കോത്ത്, അബ്ദുള്‍ റഹിമാന്‍, അഷ്‌റഫി, ഐശ്വര്യ കുമാരന്‍, മാത്യഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി. ജയകൃഷ്ണന്‍, മാനുവല്‍ കുറിച്ചിത്താനം, ബഷീര്‍ ആറങ്ങാടി, ഫസലു റഹ്‌മാന്‍, ടി. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.

Scroll to Top