ആസ്‌ക്ക് തളങ്കര റമദാന്‍ റിലീഫ് ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ്:
കാരുണ്യത്തിന്റെയും സേവനത്തിന്റെയും മാസമായ റമദാനില്‍ ആസ്‌ക്ക് തളങ്കര വര്‍ഷങ്ങളായി നടപ്പിലാക്കി വരുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

മംഗലാപുരം കീഴുര്‍ സംയുക്ത ഖാസി ത്വാഖ അഹ്‌മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആസ്‌ക്ക് തളങ്കര ചീഫ് കോര്‍ഡിനേറ്റര്‍ നിസാര്‍ എറണാകുളം ഖാസിയില്‍ നിന്നും കിറ്റ് ഏറ്റുവാങ്ങി. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഖാസി ഓര്‍മ്മിപ്പിച്ചു.

തളങ്കരയുടെയും പരിസര പ്രദേശങ്ങളിലെയും അര്‍ഹരായ കുടുംബങ്ങളിലേക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ചടങ്ങില്‍ ആസ്‌ക്ക് തളങ്കര ജനറല്‍ സെക്രട്ടറി ഷിഹാബ് ഊദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബഷീര്‍ എം.എച്ച്, സബൂര്‍ സിറ്റി ടൂര്‍, അസ്ലം ഖാസിലൈന്‍, നൗഷാദ് ബാങ്കോട്, ഇസ്മായില്‍ ആസ്‌ക് എന്നിവര്‍ സംബന്ധിച്ചു.

Scroll to Top