കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ 2025- 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജാഫര്‍ കമാല്‍, വിദ്യാശ്രീ, നഗരസഭാ കൗണ്‍സിലര്‍മാര്‍,
കാസര്‍കോട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ എഡ്വിന്‍ ടോം ജോസ്, എസ്.സി പ്രൊമോട്ടര്‍മാരായ ഹരിപ്രസാദ് എസ്, ശ്രീജ, സി.എസ്.ഡബ്ല്യൂ രമ്യ ചടങ്ങില്‍ സംബന്ധിച്ചു. 12 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ നല്‍കിയത്.
കാസര്‍കോട് നഗരസഭയില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു




