കൊടിയമ്മയിലും ഇച്ചിലംപാടിയിലും വീട്ടുമുറ്റത്ത് കാട്ടുപോത്ത്; വനം വകുപ്പ് അധികൃതര്‍ എത്തുന്നതിനിടയില്‍സ്ഥലം വിട്ടു

കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ കൊടിയമ്മയിലും ഇച്ചിലംപാടിയിലും കാട്ടുപോത്തിന്റെ വിളയാട്ടം.
രാത്രികാലങ്ങളില്‍ വീടിനു പുറത്തിറങ്ങാന്‍ ഭയന്ന് നാട്ടുകാര്‍. കൊടിയമ്മ, ഛത്രംപള്ളയില്‍ വ്യാഴാഴ്ച രാത്രി ഏഴര മണിയോടെയാണ് കുറ്റന്‍ കാട്ടുപോത്ത് എത്തിയത്. വീട്ടുമുറ്റത്ത് കാട്ടുപോത്തിനെ കണ്ടതോടെ വീട്ടുകാര്‍ ബഹളമുണ്ടാക്കിയാണ് തുരത്തിയത്. നിരവധി വീടുകളില്‍ രാത്രി കാട്ടുപോത്ത് എത്തിയിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം എത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രി 11.30മണിയോടെയാണ് ഇച്ചിലംപാടി പ്രദേശത്ത് കാട്ടുപോത്തിറങ്ങിയത്.
കഴിഞ്ഞ ദിവസം കന്യപ്പാടിയിലും ഉദുമ, അരമങ്ങാനത്തും കാട്ടുപോത്ത് എത്തിയിരുന്നു.

Scroll to Top