കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടിക്കൂടി വരികയാണ് ക്യാന്‍സര്‍ രോഗമൂലം മുടി നഷ്ടപ്പെടുന്ന രോഗികള്‍ക്ക് മുടി നല്‍കി സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിവരികയാണ് ബി.ഡി
കെ.കാസര്‍ഗോഡ്
12.03. 20026ന് തൃശ്ശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച് നടന്ന സ്‌നേഹദാനം- കേശദാനം പ്രോഗ്രാമില്‍ വച്ച് 110 ഓളം മുടിയാണ് ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ബി ഡി കെ കാസര്‍ഗോഡ് നല്‍കിയത്.
കാസര്‍ഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള സ്‌കൂള്‍,കോളേജ്,വ്യക്തികള്‍ എന്നിവരില്‍ നിന്നാണ് ബി ഡി കെ കാസറഗോഡ് മുടി ശേഖരിക്കുന്നത്.
പരിപാടി തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയര്‍ നിജി ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫാദര്‍ ജെയ്സണ്‍ മുണ്ടന്‍മണി അധ്യക്ഷത വഹിച്ചു കാസര്‍ഗോഡ് ജില്ലാ ബി ഡി കെ സെക്രട്ടറി ഷെരീഫ് മാടാപ്പുറം,സംസ്ഥാന കമ്മിറ്റിയംഗം ജയന്‍ ചെറുവത്തൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ ഖലീഫ ഉദിനൂര്‍( സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍),യാസര്‍.ബി.സി എന്നിവര്‍ പങ്കെടുത്തു. രക്തദാന പ്രവര്‍ത്തനത്തിന്റെ പുറമേ കേശദാന സ്‌നേഹദാന പദ്ധതിയിലൂടെ അനേകം രോഗികള്‍ക്ക് ആശ്വാസമാവുകയാണ് ബി ഡി കെ കാസറഗോഡ്.
കാസര്‍ഗോഡ് ജില്ലയിലെ മുടി നഷ്ടപെട്ട നൂറോളം ക്യാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ വിഗ്ഗ് നല്‍കി സന്നദ്ധ സേവനത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് ബി ഡി കെ കാസറഗോഡ്
സൗജന്യ വിഗ്ഗ് ആവിശ്യമുള്ളവരും ക്യാന്‍സര്‍ രോഗികള്‍ക്കു മുടി ദാനം ചെയ്യാന്‍ താല്പര്യമുള്ളവര്‍ ബന്ധപെടുക
9947512648,9961981325
സംസ്ഥാനത്ത് തന്നെ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മിക്കാന്‍ ഏറ്റവും കൂടുതല്‍ മുടി നല്‍കി ബി ഡി കെ കാസര്‍ഗോഡ്




