ആയിരം സംഘാടകരായ ദാഇമാരെ വളര്‍ത്തിയെടുക്കാന്‍ പ്രഖ്യാപനവുമായി ജില്ലാ കമ്മിറ്റി
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റഹ്‌മത്ത് നഗര്‍ ചെങ്കളയിലെ നയ്ഫ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ റമളാന്‍ പ്രഭാഷണത്തിന് പ്രൗഢമായ സമാപനം. നാല് ദിവസങ്ങളിലായി നടന്ന ആത്മീയ-വിജ്ഞാന സംഗമത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിശ്വാസികളുടെ വലിയ ജനസാന്നിധ്യം ശ്രദ്ധേയമായി.
സമാപന സമ്മേളനത്തില്‍ സമൂഹത്തിനും ദഅ്വ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തേകുന്ന വിധത്തില്‍ ആയിരം സംഘാടകരായ ദാഇമാരെ വളര്‍ത്തിയെടുക്കുന്ന പദ്ധതിയുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മുന്നോട്ട് വരുന്നതായി പ്രഖ്യാപിച്ചു. സമൂഹത്തില്‍ ദീന്‍ ബോധം വ്യാപിപ്പിക്കുകയും യുവജനങ്ങളെ സുസംസ്‌കൃത നേതൃത്വത്തിലേക്ക് വളര്‍ത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
റമളാന്‍ പ്രഭാഷണ പരമ്പരയിലെ വിവിധ ദിവസങ്ങളില്‍ അബ്ദുറസാഖ് അബ്‌റാരി, അലി അക്ബര്‍ ബാഖവി, ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം എന്നിവര്‍ പ്രഭാഷണം നടത്തി. സമാപന സംഗമം സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി സമദ് ഹാജി നെടുങ്കണ്ടം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എം.എ.എച്ച് അഷ്‌റഫ് ഹാജി ചെങ്കള അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു.
ബഷീര്‍ ദാരിമി തളങ്കര മുഖ്യാതിഥിയായി.അബ്ദുസ്സലാം അസ്ഹരി റഹ്‌മത്ത് നഗര്‍ , സത്താര്‍ ഹാജി അണങ്കൂര്‍, മുനീര്‍ അണങ്കൂര്‍, എം.എം മുഹമ്മദ് കുഞ്ഞി ചെങ്കള, ഫാറൂക്ക് ദാരിമി കൊല്ലംപാടി, മൊയ്തീന്‍ കുഞ്ഞു മൗലവി ചെറുക്കള, അബ്ദുറസാഖ് അസ്ഹരി മഞ്ചേശ്വരം, ശരീഫ് അസ്ലനവീ അണങ്കൂര്‍, അസ്ലം റഹ്‌മത്ത് നഗര്‍, സമദ് റഹ്‌മത്ത് നഗര്‍,ബിഎംഎ ഖാദര്‍ ചെങ്കള ,ഹനീഫ് പാറ , മൊയ്തു മൗലവി ചെര്‍ക്കള,
കന്തല്‍ ദാരിമി, അബ്ദുല്ല മൗലവി പാണലം, ഷംസുദ്ദീന്‍ റഹ്‌മത്ത് നഗര്‍, അന്‍വര്‍ ചേരൂര്‍, ശുഹൈല്‍ ചേരൂര്‍, അസീസ് ആലൂര്‍, നെയ്മുദ്ദീന്‍, അലി ബദരിയ, അജ്മല്‍ ഫൈസി, സുഫിയാന്‍, ബിലാല്‍ ഇര്‍ഷാദ്, റഹീം താജ്, ബി.കെ അബ്ദുല്‍ ഗഫൂര്‍ ,ഷക്കീര്‍ ബെദിര ,
തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആത്മീയ സന്ദേശങ്ങളും സാമൂഹിക ഉത്തരവാദിത്വങ്ങളും ചര്‍ച്ച ചെയ്ത പരിപാടി വിശ്വാസികള്‍ക്ക് വലിയ ആത്മീയ പ്രചോദനമായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും വിശ്വാസികളും നേതാക്കളും പങ്കെടുത്ത പരിപാടി സയ്യിദ് യാസര്‍ തങ്ങള്‍ ജമലുല്ലൈലിയുടെ ദുആയോടെ സമാപിച്ചു.
പടം: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി റഹ്‌മത്ത് നഗര്‍ ചെങ്കള നയ്ഫ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണത്തിന്റെ സമാപന സമ്മേളനം സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി അബ്ദുസമദ് ഹാജി നെടുങ്കണ്ടം ഉദ്ഘാടനം ചെയ്യുന്നു.




