ഡബ്ല്യു.ആര്‍.സി സഫാരി റാലി 2026 – ഇന്ത്യന്‍ അഭിമാനജോഡികളായ നവീന്‍ പുലിഗില്ലയും മൂസ ഷെരീഫും ഇന്ന് കളത്തിലിറങ്ങും

കാസറഗോഡ് :ഹൈദരാബാദില്‍ നിന്നുള്ള പ്രമുഖ ഇന്ത്യന്‍ റാലി ഡ്രൈവര്‍ നവീന്‍ പുലിഗില്ലയും കാസര്‍ഗോഡില്‍ നിന്നുള്ള സഹഡ്രൈവര്‍ മൂസ ഷെരീഫും FIA വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പിന്റെ (WRC) മൂന്നാം റൗണ്ടായ പ്രശസ്തമായ WRC കെനിയ സഫാരി റാലി 2026-ല്‍ വീണ്ടും WRC3 പോഡിയം നേട്ടം ആവര്‍ത്തിക്കാനായി ഇന്ന് ഇറങ്ങുകയാണ്.
കഴിഞ്ഞ നവംബറില്‍ നടന്ന WRC റാലി സൗദി അറേബ്യയില്‍ ഈ ജോഡി പോഡിയം നേട്ടം കൊയ്തിരുന്നു ഇന്ന് മുതല്‍ മാര്‍ച്ച് 15 വരെ ആഫ്രിക്കയിലെ അതികഠിനമായ കടുത്ത ട്രാക്കുകളില്‍ നടക്കുന്ന റാലിയില്‍ നേട്ടം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ഈ ജോഡി.തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇവര്‍ മത്സരിക്കുന്നത്.

‘പൊടിപടലമായ ഫെഷ്-ഫെഷ്, വന്‍ കല്ലുകള്‍, അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടക്കുന്ന വന്യജീവികള്‍ എന്നിവ കൊണ്ട് ലോകത്തിലെ ഏറ്റവും കഠിനമായ റാലികളിലൊന്നായി അറിയപ്പെടുന്ന സഫാരി റാലിയില്‍ ജയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ഇവിടെയുള്ള റോഡുകള്‍ അതീവ കഠിനമാണ്. ഓരോ പാസിനും ശേഷം അവ മാറിക്കൊണ്ടിരിക്കും. അതിനാല്‍ പേസ് നോട്ടുകള്‍ കൃത്യമായിരിക്കണം. പ്രത്യേകിച്ച് അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ നവീനിനെ സുരക്ഷിതമായി മുന്നോട്ട് നയിക്കുകയാണ് എന്റെ പ്രധാന ചുമതല. ഞങ്ങള്‍ നല്ല തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. -മൂസാ ഷരീഫ് പറഞ്ഞു.
ലേക്ക് നൈവാഷയെ കേന്ദ്രമാക്കി നടക്കുന്ന ഈ റാലിയില്‍ 20 സ്‌പെഷ്യല്‍ സ്റ്റേജുകള്‍ ഉള്‍പ്പെടെ മൊത്തം റാലി ദൂരം 1,205.46 കിലോമീറ്റര്‍ ആണ്.
.
2026 സീസണിലെ മൂന്നാം റൗണ്ടായ WRC സഫാരി റാലി കെനിയ , ലോക മോട്ടോര്‍സ്‌പോര്‍ട് കലണ്ടറിലെ ഏറ്റവും കഠിനമായ ഇവന്റുകളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു.

Scroll to Top