ഉദുമ ,പാലക്കുന്ന്: ആറാട്ട് കടവ് റോഡിന് സമീപത്തായി കണിയാമ്പാടിയില്‍ പുലര്‍ച്ചേ മൂന്ന് മണിയോട് കൂടി കെ. കുഞ്ഞിരാമന്റെ ഓട് മേഞ്ഞ എട്ട് മുറികളോട് കൂടിയ ആള്‍ താമസമില്ലാത്ത വീടാണ് കത്തിനശിച്ചത്. വീട്ടുകാര്‍ തൃക്കണ്ണാട് അമ്പലത്തില്‍ പോയി രാത്രി ഒരു മണിയോട് കൂടിയാണ് വീട്ടിലെത്തിയത്. പുലര്‍ച്ചേ മൂന്ന് മണിയോട് കൂടി അയല്‍വാസി ഹരി എന്നയാള്‍ ആണ് വീടിന് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത് ഉടനെ കുഞ്ഞിരാമനെ ഫോണില്‍ വിളിക്കുകയും എന്നാല്‍ ഫോണ്‍ എടുക്കാത്തതിനാല്‍ നേരിട്ട് വീട്ടിലെത്തി വീട്ടുക്കാരെ വിളിച്ചുണര്‍ത്തി അറിയിക്കുകയായിരുന്നു. ഉടനെ കാസര്‍ഗോഡ് അഗ്‌നി രക്ഷാസേനയെ വിവരം അറിയിക്കുകയും, സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍.വേണുഗോപാലിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനം എത്തി രണ്ടു മണിക്കൂര്‍ ശ്രമഫലമായാണ് തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിഞ്ഞത് മേല്‍ക്കൂര പൂര്‍ണ്ണമായും കത്തി അമര്‍ന്നിരുന്നു.
വീട്ടിലുണ്ടായിരുന്ന മരം ഉരുപ്പടികള്‍, കട്ടില്‍, പഴയ ടിവി, നെല്‍ സൂക്ഷിക്കുന്ന പത്തായം, മറ്റ് വസ്തുക്കളും കത്തിനശിച്ചു. തൊട്ടടുത്ത വീട്ടിലായിരുന്നു കുഞ്ഞിരാമനും ഭാര്യയും മകനും താമസിച്ചിരുന്നത്. തീപിടുത്തത്തില്‍ രണ്ടു ലക്ഷം രൂപയുടെ നഷ്ട്ടം ഉള്ളതായി ഉടമ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണം എന്ന് അനുമാനിക്കുന്നു. സേനാഗംങ്ങളായ പി. രാജേഷ്, വി.കെ. ഷൈജു, എസ്. സാദിഖ്, പി.സി. മുഹമ്മദ്ദ് സിറാജുദ്ദീന്‍, വി.എസ്. ഗോഗുല്‍ കൃഷ്ണന്‍, ജെ. അനന്തു, എന്‍. രമേശ്, ഹോം ഗാര്‍ഡുമാരായ എ.രാജേന്ദ്രന്‍, പി.വി. രജ്ഞിത്ത്, പി.വി. പ്രസാദ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
വീടിന് തീപിടിച്ച് കത്തി നശിച്ചു.




