കുട്ടികള്‍ക്കൊപ്പം ഇഫ്താര്‍ സംഗമം.. മണിക്കോത്ത് ജി എഫ് യു പി സ്‌കൂളില്‍ ഇഫ്താര്‍ കൂട്ടായ്മ..

ചിരിച്ചും കളിച്ചും ഓര്‍മ്മകള്‍ പങ്കിട്ടും പ്രൈമറി വിദ്യാര്‍ത്ഥികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ഒത്തുചേര്‍ന്ന ഇഫ്താര്‍ സംഗമം ഹൃദ്യമായി.

മാണിക്കോത്ത് ഗവ. ഫിഷറീസ് യു. പി. സ്‌കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ കൂട്ടായ്മയാണ് വ്യത്യസ്തതയിലൂടെ ശ്രദ്ധേയമായത്. സമൃദ്ധമായ ഇഫ്താര്‍ വിരുന്നും ഒരുക്കിയിരുന്നു
അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി തുളസി ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ടി ശൈലജ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുല്‍ കരീം, ബി. പി. സി അബ്ദുല്‍ സലാം,സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മാധ്യമ പ്രവര്‍ത്തകര്‍ അരവിന്ദന്‍ മാണിക്കോത്ത്, ടി മുഹമ്മദ് അസ്ലം, smc ചെയര്‍മാന്‍ അശോകന്‍ മാണിക്കോത്ത്, പിടിഎ പ്രസിഡണ്ട് അഭിമന്യു, മദര്‍ പി ടി എ പ്രസിഡണ്ട് ഷൈജ, മുല്ലക്കോയ തങ്ങള്‍, അഡ്വ. സിനോരാജ്, ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രമേശന്‍ നന്ദി അറിയിച്ചു.
ഒന്നാന്തരം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ ഡയറി ‘തേന്‍ തുള്ളികള്‍’ പ്രകാശനം ചെയ്തു.
മൈലാഞ്ചിയിടല്‍ മത്സരത്തിലെ വിജയികള്‍ക്ക് വിശിഷ്ടാതിഥികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Scroll to Top