കാസര്‍കോട്: പാസ്‌പോര്‍ട്ടിലുള്‍പ്പെടെ വിവിധ സര്‍ട്ടിഫിക്കറ്റുകളിലെ
പേരും തെറ്റുകളും തിരുത്തുന്നതിനായി കിലോമീറ്ററുകള്‍ താണ്ടി കണ്ണൂരിലേക്ക് പോയിരുന്ന കാസര്‍കോട്ടുകാര്‍ക്ക് വലിയ ആശ്വാസം. സംസ്ഥാനത്തെ 12 ജില്ലകളിലും നിലവിലുണ്ടായിരുന്ന ഫോം സ്റ്റോര്‍ (ഫാറം സ്റ്റോര്‍) സംവിധാനം കാസര്‍കോട് ജില്ലയിലും പ്രവര്‍ത്തനമാരംഭിച്ചു. കാസര്‍കോട് സിവില്‍ സ്റ്റേഷനിലാണ് പുതിയ ഫോം ഓഫീസ് (Form
Store) തുറന്നിരിക്കുന്നത്.
കാസര്‍കോട്ടുകാര്‍ക്ക് ആശ്വാസം; പേരും തെറ്റുകളും തിരുത്താന്‍ ഇനി കണ്ണൂരില്‍ പോകേണ്ട, സിവില്‍ സ്റ്റേഷനില്‍ ഫോം സ്റ്റോര്‍ തുറന്നു




