കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹ വിരുന്ന് ശ്രദ്ധേയമായി

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹ വിരുന്ന് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സൗഹാര്‍ദ്ധവും സ്‌നേഹവും കൂട്ടി വളര്‍ത്തുന്നതില്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് വര്‍ത്തമാന കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുള്ള കുഞ്ഞി ചെര്‍ക്കള അദ്വക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാന്‍ഡിന്റ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.

കല്ലട്ര മാഹിന്‍ ഹാജി, എ അബ്ദുള്‍ റഹിമാന്‍, റിട്ട: അഡിഷണല്‍ എസ് പി ടി പി രഞ്ജിത്ത്, ഡി വൈ എസ് പി സിബി തോമസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ്, മുനീര്‍ ഹാജി, ട്രാഫിക് സബ് ഇന്‍സ്‌പെക്റ്റര്‍മാരായ ദാമോദരന്‍, ഫിറോസ്, അഡ്വ: ജമാല്‍, അഡ്വ: ഗോവിന്ദന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ അര്‍ജുന്‍, ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ മൊയ്ദു ഗോളിയടുക്കം, മറിയ മാഹിന്‍ കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ സാദത്ത്, പ്രഥിരാജ് ഷെട്ടി, പി എം നസീമ, സോയ ലത്തീഫ്, മഹേഷ് ബള്‍കുഞ്ചേ, കാദര്‍ മാന്യ, സകീന അബ്ദുള്ള ഹാജി, അഡ്വ: നാസിഫ ജലീല്‍, ലീല, അസ്മിന ഹബീബ്, ശാഹിദ അഫ്‌സല്‍, ഷഫീന താജുദ്ദിന്‍ മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, ബ്ലോക്ക് പഞ്ചായത്ത് ഉദ്യിയോഗസ്ഥന്‍ മാരായ ബി ഡി ഒ ജോണ്‍ ഡിക്രോസ്, ജോയിന്‍ ബി ഡി ഒ പീതാംബരന്‍, സുഗു ണ കുമാര്‍, സുജിത് തുടങ്ങിയവര്‍ സംസാരിച്ചു.

Scroll to Top