ഡാം റിസര്‍വോയറിലേക്ക് എടുത്തുചാടി, നേമം സ്വദേശിനി ശരണ്യയെ മണിക്കൂറുകള്‍ നീണ്ട സ്‌കൂബ തിരച്ചിലിനൊടുവില്‍ കണ്ടെടുത്തു

നെയ്യാര്‍ ഡാം: നെയ്യാര്‍ ഡാം റിസര്‍വോയറില്‍ ചാടി കാണാതായ നേമം സ്വദേശിനി ശരണ്യയുടെ (32) ശരീരം കണ്ടെടുത്തു. ഇന്നലെ വൈകിട്ട് കാണാതായ യുവതിക്കായി നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ടിക്കറ്റ് കൗണ്ടറില്‍ നിന്നും ടിക്കറ്റെടുത്ത് അകത്തുപ്രവേശിച്ച യുവതി റിസര്‍വോയറിന് സമീപത്തേക്ക് പോകുകയായിരുന്നു. അണക്കെട്ടിന്റെ കൈവരിക്ക് സമീപം യുവതി എത്തിയ സ്‌കൂട്ടറും, മുകള്‍ഭാഗത്ത് മൊബൈല്‍ ഫോണും പേഴ്‌സും കണ്ടെത്തിയിരുന്നു. താഴെ ഭാഗത്ത് നിന്നുമാണ് ചെരിപ്പുകള്‍ കണ്ടെത്തിയത്.

യുവതിക്കായി ഇന്നലെ രാത്രി വൈകുവോളം നെയ്യാര്‍ ഡാം പോലീസും ഫയര്‍ഫോഴ്‌സും ഇറിഗേഷന്‍ വിഭാഗവും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ സ്‌കൂബ ടീമിനെ എത്തിച്ച് തിരച്ചില്‍ പുനരാരംഭിച്ചു. തിരച്ചിലിന് മുന്നോടിയായി കനാല്‍ ഷട്ടറുകള്‍ അടച്ചിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണ് സ്‌കൂബ ഡൈവേഴ്‌സ് കണ്ടെടുത്തത്.

Scroll to Top