ഹരിത കേരളം മിഷന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്തില്‍ മെന്‍സ്ട്രല്‍ കപ്പ് വിതരണം

ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കായി മെന്‍സ്ട്രല്‍ കപ്പ് വിതരണം ഉദ്ഘാടനം നടന്നു. സ്ത്രീാരോഗ്യവും ശുചിത്വവും മുന്‍നിര്‍ത്തി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയാണ് ഗ്രാമപഞ്ചായത്തില്‍ നടത്തിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പത്താം വാര്‍ഡ് മെമ്പര്‍ രജന സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷ അബൂബക്കര്‍ മെന്‍സ്ട്രല്‍ കപ്പ് വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ സനോജ് വിഷയാവതരണം നടത്തി. മാസിക ശുചിത്വം, പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശ്വതി ആരോഗ്യ ബോധവല്‍ക്കരണ സന്ദേശം നല്‍കി. അസിസ്റ്റന്റ് സെക്രട്ടറി പ്രമോദ് പരിപാടിക്ക് ആശംസകള്‍ അറിയിച്ചു. ഹരിത കര്‍മ്മ സേന സെക്രട്ടറി രജനി നന്ദി രേഖപ്പെടുത്തി.
പരിപാടിയില്‍ 53 ഹരിത കര്‍മ്മ സേന അംഗങ്ങള്‍ പങ്കെടുത്തു. സ്ത്രീാരോഗ്യവും പരിസ്ഥിതി സൗഹൃദ ശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെന്‍സ്ട്രല്‍ കപ്പ് വിതരണം സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

Scroll to Top