വാഗ്ദാന ലംഘനം നടത്തിയ ഇടതുപക്ഷ ഭരണം കേരളജനത തൂത്തെറിയും – ദീപാദാസ് മുന്‍ഷി
പത്ത് വര്‍ഷക്കാലത്തെ ഇടതുപക്ഷ ഭരണം കേരളത്തിലെ യുവതയുടെ സ്വപ്നങ്ങള്‍ തകര്‍ത്തിരിക്കുന്നു. അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രകടന പത്രികയില്‍ വ്യാമോഹം ചൊരിഞ്ഞവര്‍ അധികാരത്തിലെത്തിയ നാള്‍ മുതല്‍ യുവജനങ്ങളുടെ പ്രത്യാശയുടെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പ്രസ്താവിച്ചു. സ്വന്തം നയ വൈകല്യത്തിന്റെ പരിണിത ഫലമായാണ് ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അപചയമുണ്ടായത്. കേരളത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ദയനീയമായി പരാജയപ്പെടുമെന്നും യുവജനങ്ങളുടെയും, സ്ത്രീകളുടെയും, തൊഴിലാളികളുടെയും രോഷം മറികടക്കാന്‍ ഇടതുമുന്നണിക്കാവില്ലെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. പണത്തിനും അധികാരത്തിനും വേണ്ടി പ്രത്യയശാസ്ത്രത്തെ കുഴിച്ചുമൂടുന്ന സിപിഎം നയം ആ പാര്‍ട്ടിയെ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യ കഥാപാത്രമാക്കി മാറ്റിയെന്നും അവര്‍ പരിഹസിച്ചു.
ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്തുള്ള ആര്‍.കെ മാള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്സ് ജന പ്രതിനിധികള്‍ക്ക് നല്‍കിയ അനുമോദന പരിപാടി ‘ത്രിവര്‍ണ്ണ വിജയ സംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദീപാദാസ് മുന്‍ഷി. ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി എം. സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. നീലകണ്ഠന്‍, ഹക്കീം കുന്നില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, നേതാക്കളായ പി.ജി ദേവ്, സാജിദ് മൗവ്വല്‍, ബി.പി പ്രദീപ് കുമാര്‍, മീനാക്ഷി ബാലകൃഷ്ണന്‍, സോമശേഖര ഷേണി, അഡ്വ: പി. വി സുരേഷ്, കെ. പി പ്രകാശന്‍, ടോമി പ്ലാച്ചേരി, ഹരീഷ് പി നായര്‍, ഗീത കൃഷ്ണന്‍, ധന്യാ സുരേഷ്, സി. വി ജെയിംസ്, പി. കുഞ്ഞിക്കണ്ണന്‍, സി. രാജന്‍, കെ ഖാലിദ്, കെ. ലക്ഷ്മണ പ്രഭു, തോമസ് മാത്യു, കെ. വാരിജാക്ഷന്‍, രാജു കട്ടക്കയം, കെ. വി വിജയന്‍, ജോയ് ജോസഫ്, ഉമേശന്‍ വേളൂര്‍, മധുസൂദനന്‍ ബാലൂര്‍, കെ. വി ഭക്തവത്സലന്‍, ലോകനാഥ് ഷെട്ടി, വി. ഗോപകുമാര്‍, കെ. ആര്‍ കാര്‍ത്തികേയന്‍, ജവാദ് പുത്തൂര്‍, എം. വി ഉദ്ദേശ് കുമാര്‍, ജോമോന്‍ ജോസ്, കെ.കെ ബാബു, ആര്‍. ഗംഗാധരന്‍, അര്‍ജുനന്‍ തായലങ്ങാടി എന്നിവര്‍ സംസാരിച്ചു.




